# എല്ലാവരും പ്രാര്‍ഥിക്കണം,ആരോഗ്യനില മോശം! ആശുപത്രിയില്‍ നിന്ന് നടി സുമ ജയറാം

- Link: https://ml.b4blaze.com/film-news/suma-jayaram-hospitalised
- Published: 2022-11-15T22:45:26+05:30
- Author: Anu

90കളില്‍ മലയാള സിനിമയില്‍ ശ്രദ്ധേയയായ താരമായിരുന്നു സുമ ജയറാം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍
ഈവര്‍ഷമാണ് താരം അമ്മയായത്. ഇരട്ട ആണ്‍കുട്ടികളാണ് താരത്തിന്റെ ജീവിതത്തിലേക്ക് ഇരട്ടി
സന്തോഷവുമായെത്തിയത്. മക്കളോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ദുഖവാര്‍ത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്
താരത്തെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
  സോഷ്യല്‍ മീഡിയയിലൂടെ
സുമ തന്നെയാണ് ആശുപത്രിയിലാണെന്നവാര്‍ത്ത പങ്കുവച്ചത്. ആരോഗ്യനില തൃപ്തികരമല്ല എല്ലാവരും
പ്രാര്‍ഥിക്കണമെന്നായിരുന്നു സുമ ജയറാം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. എന്നാല്‍, 
എന്താണ് അസുഖമെന്ന് സുമ വ്യക്തമാക്കിയിട്ടില്ല. പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ വേഗം
സുഖം പ്രാപിക്കാന്‍ പ്രാര്‍ഥനയുമായി എത്തിയിട്ടുണ്ട്.  2013ല്‍ ആയിരുന്നു ബാല്യകാല 
സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായി സുമയുടെ വിവാഹം. കാത്തിരിപ്പിനൊടുവില്‍
2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലുവിനും ഇരട്ട കുട്ടികള്‍ ജനിച്ചത്. രണ്ട് ആണ്‍കുഞ്ഞുങ്ങളാണ്
ഇവര്‍ക്ക് ജനിച്ചത്. ആന്റണി ഫിലിപ്പ് മാത്യു, ജോര്‍ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ്
കുട്ടികളുടെ പേര്.
