# ബധിര,മൂക വിദ്യാലയങ്ങള്‍, സ്‌നേഹാലയങ്ങള്‍, ക്യാന്‍സര്‍ രോഗികള്‍ക്കായി 1 കോടി!! കലാനിധിമാരന്റെ കാരുണ്യസ്പര്‍ശം

- Link: https://ml.b4blaze.com/film-news/sun-pictures-donated-funds-from-jailer-s-profits-to-charity
- Published: 2023-09-09T19:00:46+05:30
- Author: Anu

രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരുക്കിയ ജയിലര്‍ വന്‍ ഹിറ്റാണ്.
കോളിവുഡിന്റെ ചരിത്രം തന്നെ മാറ്റി കുറിച്ചിരിക്കുകയാണ് ജയിലര്‍. ഇതുവരെ സിനിമാലോകം
കണ്ടിട്ടില്ലാത്ത വിധത്തിലാണ് നിര്‍മ്മാതാവ് കലാനിധി മാരന്‍ വിജയം ആഘോഷിക്കുന്നത്. 
നായകനും സംവിധായനും കോടികളുടെ സമ്മാനങ്ങളാണ് മാരന്‍ സമ്മാനിച്ചത്. ക്യാഷ് ചെക്കും ആഢംബര
കാറും നല്‍കിയിരുന്നു.

എന്നാല്‍ ജയിലര്‍ ബ്ലോക് ബസ്റ്റര്‍ വിജയം സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമല്ല,
അസരണരായവര്‍ക്ക് കൈത്താങ്ങ് ആയിരിക്കുകയാണ് നിര്‍മാതാവ് കലാനിധി മാരന്‍.
 മോഹന്‍ലാലും
ശിവരാജ് കുമാറും കാമിയോ റോളില്‍ എത്തിയ ചിത്രത്തില്‍ വിനായകന്‍ വില്ലനായി എത്തിയിരുന്നു.
റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസ് വേട്ട തുടര്‍ന്ന ചിത്രം ഇതിനോടകം തന്നെ 600 കോടി 
നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ നിന്നുമാത്രം ചിത്രത്തിന്റെ കലക്ഷന്‍
100 കോടിയിലധികമാണ്.  പാവപ്പെട്ട കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് 1 കോടി നല്‍കിയതിന്
പിന്നാലെ ബധിര- മൂക വിദ്യാലയങ്ങള്‍, സ്‌നേഹാലയങ്ങള്‍ എന്നിവര്‍ക്ക് 38 ലക്ഷം, ക്യാന്‍സര്‍
രോഗികള്‍ക്ക് 60 ലക്ഷം എന്നിങ്ങനെയും കാരുണ്യ സ്പര്‍ശം നല്‍കി കഴിഞ്ഞു.4 ഇതുമാത്രമല്ല,
പുറത്തുവരാത്ത വേറെയും നിരവധി സഹായങ്ങള്‍ സണ്‍ പിക്‌ചേഴ്‌സ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
