# തന്റെ പ്രൊഫഷൻ അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു ; അമ്മ മദ്യത്തിന് അടിമയായി – വെളിപ്പെടുത്തലുമായി സണ്ണി ലിയോൺ

- Link: https://ml.b4blaze.com/film-news/sunny-leon-acout-her-family
- Published: 2023-07-24T19:35:39+05:30
- Author: Shilpa

കരിയറിന്റെ തുടക്കത്തിൽ തന്നെ ഒട്ടനവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു താരമാണ് സണ്ണി
ലിയോൺ. പോൺ ആക്ടറായിരിക്കെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും സണ്ണിക്ക് അനുഭവിക്കേണ്ടതായി
വന്നിരുന്നു. എന്നാൽ അതിനെയെല്ലാം താരം തരണം ചെയ്ത് മുന്നേറുകയായിരുന്നു. ജീവിതത്തിൽ
താരം സ്വീകരിച്ച പല തീരുമാനങ്ങളും താരത്തിന് ആരാധകരെ പ്രശംസ നേടി കൊടുക്കുകയും ചെയ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-24-193257-297x300.png?resize=907%2C916&ssl=1)

ഇപ്പോൾ ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഡാൻസറും നായികയുമാണ് സണ്ണി ലിയോൺ. എന്നാൽ
താരം തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്.
താൻ അഡൾട് ഒൺലി സിനിമകളിൽ അഭിനയിക്കുന്നത് തന്റെ കുടുംബത്തിൽ വലിയ രീതിയിൽ പ്രശ്നങ്ങൾ
ഉണ്ടാക്കിയിരുന്നുവെന്ന് സണ്ണി പറയുന്നു. അമ്മ മദ്യപാനത്തിന് അടിമപ്പെട്ടിരുന്നെന്നും
എന്നാൽ താനോ സഹോദരനോ അച്ഛനോ അമ്മയുടെ ദുശ്ശീലത്തിന് കാരണക്കാരല്ലെന്നും സണ്ണി ലിയോൺ
വ്യക്തമാക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-24-193323-168x300.png?resize=773%2C1380&ssl=1)

അമ്മയുടെ മദ്യപാനം തന്നെ വിഷമിപ്പിച്ചു. മദ്യത്തേക്കാൾ കൂടുതൽ അമ്മ തന്നെ സ്നേഹിക്കണമെന്ന്
താൻ ആ​ഗ്രഹിച്ചതായും, പക്ഷെ അമ്മ മദ്യത്തിന് അടിമപ്പെട്ടിരുന്നുവെന്നും, മാനസികപരമായി
ഇത് ചികിത്സിച്ച് ശരിയാക്കേണ്ടതായിരുന്നു സണ്ണി കൂട്ടിച്ചേർത്തു. തന്റെ പ്രൊഫഷൻ അമ്മയ്ക്ക്
ഇഷ്ടമല്ലായിരുന്നു. ഞാൻ വൈകിയാണ് വീട്ടിലേക്ക് വന്നിരുന്നത്. ഇതെല്ലാം അമ്മയെ ബാധിച്ചിരിക്കാം
എന്നും സണ്ണി ലിയോൺ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-24-193402-300x258.png?resize=762%2C655&ssl=1)
