# ആ സീനുകളൊക്കെ എടുത്തപ്പോൾ ഞാൻ പൊട്ടിക്കരയുകയായിരുന്നു, സണ്ണി ലിയോൺ

- Link: https://ml.b4blaze.com/film-news/sunny-leone-about-web-series
- Published: 2023-09-09T12:21:59+05:30
- Author: Devika

നിരവധി ആരാധകർ ഉള്ള താരമാണ് സണ്ണി ലിയോൺ. അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണ്‍ ഇന്ത്യന്‍
സിനിമ രംഗത്തെ നിറ സാന്നിധ്യമാണ്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ
മലയാള സിനിമയിലും സണ്ണി ചുവട് വച്ചിരുന്നു. അഡല്‍റ്റ് ഒണ്‍ലി സിനിമകളില്‍ കരിയര്‍ തുടങ്ങിയ
സണ്ണിയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. നിരവധി ആരാധകരുള്ള
നടിയാണ് സണ്ണി ലിയോണ്‍.ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.
മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Sunny-Leone.jpg?
resize=1000%2C563&ssl=1)

നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ
കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു.കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങള്‍
ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. സണ്ണി ലിയോണിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരു വെബ്
സീരീസ് ഇറക്കിയിരുന്നു. പോൺ താരമായിരുന്ന സണ്ണി ലിയോൺ കടന്നു വന്ന ജീവിത സാഹചര്യങ്ങളും
കഷ്ടപ്പാടുകളും എല്ലാം ഉൾപ്പെടുത്തിയാണ് ഈ വെബ് സീരീസ് തയാറാക്കിയത്. ശേഷം പോൺ സിനിമകളിലെ
നായികയിൽ നിന്ന് എങ്ങനെയാണു ബോളിവുഡ് താരമായി മാറിയത് എന്നും സണ്ണിയുടെ ബയോഗ്രഫിയിൽ
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/sunny-leone.1jpg.
jpg?resize=1200%2C628&ssl=1)

എന്നാൽ ഈ വെബ്‌സീരീസ് ഷൂട്ട് ചെയ്യുമ്പോഴുണ്ടായ തന്റെ അനുഭവം തുറന്നു പറയുകയാണ് സണ്ണി
ലിയോൺ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഷൂട്ട് നടന്നു കൊണ്ടിരുന്നപ്പോൾ പലപ്പോഴും എനിക്ക്
എന്റെ സങ്കടങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. അമ്മയുടെ മരണവും കാൻസർ മൂലമുള്ള 
അച്ഛന്റെ മരണവും എല്ലാം ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് സങ്കടം സഹിക്കാൻ കഴിയാതെ 
ഞാൻ പൊട്ടിക്കരഞ്ഞിരുന്നു പലപ്പോഴും. എന്നാൽ അതൊക്കെ കണ്ടു നിസഹായനായി നിൽക്കാനേ എന്റെ
ഭർത്താവിന് അപ്പോൾ കഴിയുമായിരുന്നുള്ളൂ എന്നുമാണ് സണ്ണി ലിയോൺ പറയുന്നത്.
