# സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലെത്തുന്നു!!  പൂജാ വീഡിയോയുമായി താരം

- Link: https://ml.b4blaze.com/film-news/sunny-leone-again-doing-a-malayalam-movie
- Published: 2024-04-22T16:24:03+05:30
- Author: Anu

ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലെത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവായ 
പാമ്പള്ളിയൊരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് എത്തുന്നത്.
ചിത്രത്തില്‍ സണ്ണി ലിയോണ്‍ പ്രധാന വേഷത്തിലാണ് എത്തുന്നത്.
  ചിത്രത്തിന്റെ പൂജയുടെ
വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് സണ്ണി വീണ്ടും മലയാളത്തിലേക്കെത്തുന്ന സന്തോഷം താരം
പങ്കുവച്ചത്. മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഒടുവില്‍
എന്റെ കൈപൊള്ളി എന്ന കുറിപ്പോടെയാണ് സണ്ണി ലിയോണ്‍ പൂജ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചത്.
തേങ്ങയ്ക്കു മുകളില്‍ കര്‍പ്പൂരം കത്തിക്കുന്നതും നടിയുടെ കൈപൊള്ളുന്നതും വീഡിയോയില്‍
കാണാം.  മമ്മൂട്ടി ചിത്രം മധുരരാജയിലെ ഗാന രംഗത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്
അരങ്ങേറ്റം കുറിച്ചത്. പാന്‍ ഇന്ത്യന്‍ സുന്ദരി എന്ന മലയാളം വെബ് സീരീസിലും താരം പ്രധാന
വേഷത്തിലെത്തിയിരുന്നു. 2018ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച
സംവിധായകനാണ് പാമ്പള്ളി. സിന്‍ജാര്‍ എന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം. ലക്ഷദ്വീപിലെ
ജസരി ഭാഷയിലുള്ള ആദ്യ സിനിമയായിരുന്നു സിന്‍ജാര്‍.
