# ആദ്യമായി ഒരുമിച്ചു പോകുന്ന വിവാഹസത്കാരം!! ഹൃദ്യമായ കുടുംബ ചിത്രം പങ്കുവച്ച് സണ്ണി ലിയോണ്‍

- Link: https://ml.b4blaze.com/film-news/sunny-leone-and-family-look-cute-for-their-first-wedding-party
- Published: 2023-06-12T18:15:27+05:30
- Author: Anu

പോണ്‍ സ്റ്റാറായി കരിയര്‍ ആരംഭിച്ച് ശ്രദ്ധേയയായ ബോളിവുഡ് നടിയായി മാറിയ നടിയാണ് സണ്ണി
ലിയോണ്‍. ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. താരത്തിന്റെ കുടുംബവും
ഏറെ ആരാധകരുള്ളതാണ്. മക്കളുടെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ കുടുംബചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. അച്ഛനും
അമ്മയും മക്കളും നന്നായി ഒരുങ്ങി പാര്‍ട്ടിയ്ക്ക് പോകുന്ന ചിത്രമാണ് പങ്കുവച്ചത്. കുടുബത്തിന്റെയും
മക്കളുടെയുമെല്ലാം വിശേഷങ്ങള്‍ താരം പങ്കിടാറുണ്ട്.
  ‘ഞങ്ങള്‍ ആദ്യമായി ഒരുമിച്ചു 
പോകുന്ന ഒരു വിവാഹസത്കാരം’ എന്ന കുറിപ്പോടെയാണ് സണ്ണി ചിത്രങ്ങള്‍ പങ്കുവച്ചത്. സണ്ണി
ലിയോണ്‍, ഡാനിയല്‍ വെബര്‍, മക്കളായ നിഷ, നോഹ, ആഷര്‍ എന്നിവരാണ് ഫോട്ടോയിലുള്ളത്.

”ഞങ്ങള്‍ ആദ്യമായി ഒരുമിച്ചു പോകുന്ന ഒരു വിവാഹസത്കാരം അത്ര ആവേശമുണര്‍ത്തുന്നതാണിത്…”
എന്നാണ് സണ്ണി ചിത്രത്തിനൊപ്പം കുറിച്ചത്.
  താരകുടുംബം സംവിധായകന്‍ വിക്രം ഭട്ടിന്റെ
മകളും ചലച്ചിത്ര നിര്‍മ്മാതാവുമായ കൃഷ്ണ ഭട്ടിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍
പോകുമ്പോഴുള്ള ചിത്രമാണ് സണ്ണി പങ്കുവച്ചത്.

>  
> View this post on Instagram
>  
> [A post shared by Sunny Leone (@sunnyleone)](https://www.instagram.com/p/CtWsQKTvRgr/?utm_source=ig_embed&utm_campaign=loading)

നീല നിറത്തിലുള്ള ഹാള്‍ട്ടര്‍ നെക്ക് ടോപ്പും അലങ്കരിച്ച ലെഹങ്കയും വലിയ ഡയമണ്ട് കമ്മലുകള്‍
ധരിച്ചാണ് സണ്ണി പാര്‍ട്ടിയില്‍ തിളങ്ങിയത്. ഡാനിയേല്‍ സില്‍ക്ക് കുര്‍ത്തയ്ക്കൊപ്പം
നീല ഷെര്‍വാണിയും ധരിച്ചിരുന്നു. മകള്‍ നിഷ മഞ്ഞ-പിങ്ക് ലെഹങ്ക ധരിച്ചിരുന്നു. അമ്മയെ
പോലെ തന്നെയാണ് നിഷയുടെ ഹെയര്‍ സെറ്റാക്കിയത്. ആണ്‍കുട്ടികളായ നോഹയും ആഷറും പച്ച കുര്‍ത്ത
പൈജാമയാണ് ധരിച്ചത്.

സണ്ണി ലിയോണിന്റെ കുടുംബചിത്രം സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.
 ‘വളരെ സുന്ദരമായ 
കുടുംബം, ഇത്രയും മനോഹരമായ കുടുംബം. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. എന്നേക്കും
ഒരുമിച്ച് ജീവിക്കുക..” എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.

2011ലാണ് സണ്ണിയും ഡാനിയലും വിവാഹിതരായത്. 2017ല്‍ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന്
ദത്തെടുത്ത മകളാണ് നിഷ. 2018ല്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരട്ടക്കുട്ടികളായ നോഹയും
ആഷറും ജനിച്ചത്. മക്കളുടെ എല്ലാ ആഘോഷങ്ങളുടെയും ചിത്രങ്ങള്‍ താരം പങ്കിടാറുണ്ട്.

>  
> View this post on Instagram
>  
> [A post shared by Sunny Leone (@sunnyleone)](https://www.instagram.com/p/CtWrWqhqQDf/?utm_source=ig_embed&utm_campaign=loading)

 
