# ‘സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു’; അനുരാഗ് കശ്യപിന്റെ പുതിയ ചിത്രത്തില്‍ നായികയാവുന്നുവെന്ന് സണ്ണി ലിയോണ്‍

- Link: https://ml.b4blaze.com/film-news/sunny-leone-as-she-confirms-signing-anurag-kashyaps-new-film
- Published: 2022-07-29T16:22:53+05:30
- Author: Gargi

നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ച അനുരാഗ് കശ്യപിന്റെ
വരാനിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ നായികയായെത്തുന്നു. വാര്‍ത്ത
സ്ഥിരീകരിച്ചിരിക്കുന്നത് മറ്റാരുമല്ല, സണ്ണി തന്നെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/sunny-leone-.jpg?
resize=1200%2C628&ssl=1)

ചലച്ചിത്ര നിര്‍മ്മാതാവ് അനുരാഗ് കശ്യപിന്റെ ഒരു പുതിയ പ്രോജക്റ്റിനായി ഒപ്പുവെച്ചുവെന്ന്
സണ്ണി ലിയോണ്‍ വെളിപ്പെടുത്തി. താരം ഇതിനെ ‘സ്വപ്നം സാക്ഷാത്കരിക്കുന്നു’ എന്നാണ് വിശേഷിപ്പിച്ചത്.
41 കാരിയായ താരം തനിക്ക് അവസരം തന്ന അനുരാഗ് കശ്യപിനോടുള്ള നന്ദിയും രേഖപ്പെടുത്തി.
അനുരാഗ് കശ്യപിനെ പോലൊരാളുടെ ചിത്രത്തില്‍ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും
സ്വപ്‌നം സത്യമാകുന്നതു കൊണ്ടാണ് ഈ ചിരിയെന്നും താരം കുറിച്ചു. അനുരാഗ് കശ്യപിനൊപ്പമുള്ള
ചിത്രവും സണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/sunnyyy.jpg?resize
=1215%2C686&ssl=1)

കാനഡയില്‍ ഒരു ഇന്ത്യന്‍ സിഖ് കുടുംബത്തില്‍ ജനിച്ച കരണ്‍ജിത് കൗര്‍ വോറയാണ് പിന്നീട്
സണ്ണി ലിയോണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഷാരൂഖ് ഖാന്റെ റയീസ് (2017), അജയ് ദേവ്ഗണിന്റെ
ബാദ്ഷാഹോ (2017), വണ്‍ നൈറ്റ് സ്റ്റാന്‍ഡ് (2016), ഏക് പഹേലി ലീല (2015), കുച്ച് കുച്ച്
ലോച്ചാ ഹേ (2015), ജാക്ക്‌പോട്ട് (2013) തുടങ്ങി നിരവധി ബോളിവുഡ് സിനിമകളില്‍ ഇതിനകം
അഭിനയിച്ചിട്ടുണ്ട് താരം.
