# മാലിദ്വീപിലെ അവധി ആഘോഷം ഗംഭീരമാക്കി സണ്ണി ലിയോൺ

- Link: https://ml.b4blaze.com/film-news/sunny-leone-celebrates-holiday-in-maldives
- Published: 2021-09-01T17:39:41+05:30
- Author: Rahul

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോൺ. അഭിനയ ശൈലി കൊണ്ടും അതെ പോലെ
അതീവ സൗന്ദര്യം കൊണ്ട്  യുവാക്കളുടെ ഹരമാണ് താരം. അതെ പോലെ തന്നെ  സാമൂഹിക മാധ്യമങ്ങളിൽ
വളരെ ഏറെ സജീവമായ സണ്ണി ലിയോൺ തന്റെ വിശേഷങ്ങളും മനോഹര ചിത്രങ്ങളും എല്ലാം തന്നെ ആരാധകർക്കായി
പങ്ക് വെക്കാറുണ്ട്. ഇപ്പോളിതാ എല്ലാവരും ഒരേ പോലെ ഇഷ്ട്ടപ്പെടുന്ന മാലിദ്വീപില്‍ അവധി
ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്.

![Sunny Leone1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Sunny-
Leone1.jpg?resize=750%2C480&ssl=1)

Sunny Leone1

താരത്തിന് ഏറ്റവും ഇഷ്ട്ടമുള്ള ലൊക്കേഷനുകളാണ് ബീച്ച്‌, പൂള്‍, ജലാശയങ്ങള്‍ എന്നിവ.
ഇവിടെ നിന്നുള്ള അതി മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്ക് വെച്ചിട്ടുണ്ട്.
അതെ പോലെ കുടുംബ സമ്മേതമാണ് സണ്ണി ലിയോൺ  മാലിദ്വീപില്‍ അവധി ആഘോഷിക്കാൻ  എത്തി ചേർന്നത്.
അത് കൊണ്ട് തന്നെ ഇതിന്റെ ചിത്രങ്ങള്‍ എല്ലാം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവെച്ചിട്ടുമുണ്ട്.

![Sunny Leone2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Sunny-
Leone2.jpg?resize=746%2C480&ssl=1)

Sunny Leone2

അതെ പോലെ തന്നെ മലയാളത്തിലേക്ക് ഷീറോ എന്ന ചിത്രത്തിലൂടെ നായികയായി ചുവടു വെച്ചിരിക്കുകയാണ്
താരം.പ്രമുഖ താരം ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രം വളരെ മികച്ച
ഒരു സൈക്കളോജിക്കല്‍ ത്രില്ലറാണ്. അന്‍സാരി നെക്സ്റ്റല്‍,രവി കിരണ്‍ എന്നിവർ ചേർന്ന്
ഇക്കിഗായ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, 
ഹിന്ദി, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും. അതെ പോലെ  ഏറ്റവും അഭിനയ പ്രാധാന്യമുള്ള
നായികാ കഥാപാത്രമാണ് താരത്തിന്റെത്.ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും
അഭിനയക്കുന്നുണ്ട്
