# സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു !!

- Link: https://ml.b4blaze.com/film-news/sunny-leone-first-movie-ready-for-release
- Published: 2020-04-29T11:07:08+05:30
- Author: Rahul

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും നിരവധി ആരാധകരുളള താരമാണ് നടി സണ്ണി ലിയോണ്‍.
മുന്‍പ് പോണ്‍ മേഖലയില്‍ സജീവമായിരുന്ന സണ്ണിക്ക് ഒരു പോണ്‍ താരത്തിന് നല്‍കുന്ന സ്നേഹവും
പരിഗണനയുമല്ല ആരാധകരില്‍ നിന്ന് താരത്തിന് ലഭിക്കുന്നത്. ജോലിയും ജീവിതവും വ്യത്യസ്തമാണെന്ന്
സ്വന്തം ജീവിതത്തിലൂടെ സണ്ണി തെളിയിച്ച്‌ കഴിഞ്ഞിരിക്കുകയാണ് .

![sunny with nishanth sagar](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/04/sunny-with-nishanth-sagar.jpg?resize=600%2C360&ssl=1)

സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നതായി പ്രചാരണം. ഡിസ്ട്രിബ്യൂഷന്‍ തര്‍ക്കങ്ങളെ
തുടര്‍ന്ന് റിലീസ് മുടങ്ങി പോയ പൈറേറ്റ്‌സ് ഓഫ് ബ്ലഡ് എന്ന ചിത്രമാണ് ലോക്ക് ഡൗണ്‍ 
കാലത്ത് റിലീസിന് എത്തുന്നതായി വിവരം. ചിത്രത്തില്‍ നായകന്‍ മലയാളിയായ നിഷാന്ത് സാഗറാണ്.
2006-087 കാലഘട്ടത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ലൊക്കേഷനുകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്.

⌊sunny with nishanth film⌉⌊sunny with nishanth film⌉ചിത്രം സംവിധാനം ചെയ്തത് മാര്‍ക്ക്
റാറ്ററിങ് എന്ന അമേരിക്കന്‍ സംവിധായകനാണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍
ഒരാളും. പട്ടണം റഷീദ് ഉള്‍പ്പടെയുള്ള നിരവധി മലയാളി സാങ്കേതിക പ്രവര്‍ത്തകര്‍ ഈ സിനിമയില്‍
സഹകരിച്ചിട്ടുണ്ട്. മിക്‌സിങും മറ്റും നടന്നത് ചെന്നൈയിലാണ്. 2008ല്‍ റിലീസിനു തയാറെടുത്ത
ചിത്രം പിന്നീട് മുടങ്ങി.
