# പുതിയ സന്തോഷം പങ്കുവെച്ച് സണ്ണി ലിയോൺ, ആശംസകളുമായി ആരാധകരും!

- Link: https://ml.b4blaze.com/film-news/sunny-leone-new-happiness
- Published: 2021-04-11T09:57:57+05:30
- Author: Sreekumar

നിരവധി ആരാധകർ ഉള്ള താരമാണ് സണ്ണി ലിയോൺ. അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണ്‍ ഇന്ത്യന്‍
സിനിമ രംഗത്തെ നിറ സാന്നിധ്യമാണ്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ
മലയാള സിനിമയിലും സണ്ണി ചുവട് വച്ചിരുന്നു. അഡല്‍റ്റ് ഒണ്‍ലി സിനിമകളില്‍ കരിയര്‍ തുടങ്ങിയ
സണ്ണിയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. നിരവധി ആരാധകരുള്ള
നടിയാണ് സണ്ണി ലിയോണ്‍.ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.
മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍.നിഷ എന്നൊരു
മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി 
ഇരുവരും സ്വന്തമാക്കിയിരുന്നു.കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങള്‍
ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വിശേഷം ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്. മുംബൈ
ബാന്ദ്രയിലെ ഒരു അപ്പാർട്ട്മെൻറ് ആണ് താരം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. മുംബയിലെ
ബാന്ദ്രയിൽ സ്ഥിതിചെയ്യുന്ന അറ്റ്ലാൻറിക് എന്ന ആഡംബര ഫ്ലാറ്റിലെ ഒരു അപ്പാർട്ട്മെന്റ്
ആണ് താരം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. മോഹവില നൽകിയാണ് താരം അപ്പാർട്മെന്റ് നേടിയത്.
ഏകദേശം 16 കോടി രൂപയാണ് ഈ ഫ്ളാറ്റിന് വേണ്ടി സണ്ണി നൽകിയിരിക്കുന്നത് എന്നാണു പുറത്ത്
വരുന്ന റിപ്പോർട്ടുകൾ. ഈ കഴിഞ്ഞ മാർച്ച് 28 നു ആണ് ഇതിന്റെ രെജിസ്ട്രേഷൻ നടന്നത് എന്നാണ്
പുറത്ത് വരുന്ന വാർത്തകൾ.

16 കോടി രൂപ വില വരുന്ന ഈ അപ്പാർട്ട്മെന്റിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ മാത്രം
ഏകദേശം 48 ലക്ഷത്തോളം രൂപ ആണ് മുടക്കിയത് എന്നും പറയുന്നു. ഏകദേശം നാലായിരത്തിൽ അധികം
സ്‌ക്വയർ ഫീറ്റ് ഉള്ള ഈ ഫ്‌ളാറ്റിന്റെ രണ്ടാമത്തെ നിലയിൽ ആണ് സണ്ണി തന്റെ അപ്പാർട്ട്മെന്റ്
സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ താരം ഈ വാർത്തകളെ കുറിച്ച് ഇത് വരെ പ്രതികരിച്ചിട്ടില്ല.
