# സണ്ണി ലിയോണിന്റെ പുതിയ ബോളിവുഡ് ചിത്രത്തിൽ നായകനായി എത്തുന്നതാര്!

- Link: https://ml.b4blaze.com/film-news/sunny-leone-new-movie
- Published: 2021-07-20T09:19:36+05:30
- Author: Rahul

ആർ രാധാകൃഷ്ണൻ ഒരുക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് പട്ടാ. ചിത്രത്തിൽ സണ്ണി
ലിയോൺ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ ആണ് എത്തുന്നത്. കുറ്റം ചെയ്ത ഒരു സ്ത്രീയെ 
അന്വേഷിക്കുന്ന സി ബി ഐ ഓഫീസറുടെ കഥയാണ് ചിത്രം പറയുന്നത്. ഈ സ്ത്രീ ആയിട്ടാണ് ചിത്രത്തിൽ
സണ്ണി ലിയോൺ എത്തുന്നത്. ചിത്രത്തിലെ ഈ കഥാപാത്രം വളരെ ശക്തമാണെന്നും ശക്തമായ ഒരു സ്ത്രീയ്ക്ക്
മാത്രമേ ഈ കഥാപാത്രം ചെയ്യാൻ കഴിയുകയുള്ളു എന്നും അത് കൊണ്ടാണ് ആ കഥാപാത്രത്തിനായി 
സണ്ണി ലിയോണിനെ കാസ്റ്റ് ചെയ്തതെന്നുമാണ് ചിത്രത്തിന്റെ സംവിധായകൻ രാധാകൃഷ്ണൻ പറയുന്നത്.
ഒരു എക്‌സ്പിരിമെന്റൽ പൊളിറ്റിക്കൽ ത്രില്ലെർ കൂടിയാണ് ചിത്രം എന്നും സംവിധായകൻ പറയുന്നു.
ചിത്രത്തിൽ ശ്രദ്ധേയമായ പുരുഷവേഷം കൈകാര്യം ചെയ്യുന്നത് ഒരു മലയാളി താരം ആണ്. ചിത്രത്തിലെ
കേസ് അന്വേഷിക്കുന്ന സിബിഐ ഓഫീസർ ആയെത്തുന്നത് ശ്രീശാന്ത് ആണ്.

![sunny leone about past](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/
01/sunny-leone-about-past.jpg?resize=960%2C540&ssl=1)

sunny leone about past

മലയാളികളുടെ പ്രിയങ്കരനായ ക്രിക്കെറ്റ് താരമായ ശ്രീശാന്ത് മുൻപ് പല തവണയും ഒരു നടനെന്ന
നിലയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരമായും നടനായും അവതാരകനായും 
എല്ലാം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്ന ശ്രീശാന്ത് ഒരു ബിജെപി നേതാവ് കൂടിയാണ്. ആദ്യമായാണ്
ശ്രീശാന്ത് സണ്ണി ലിയോണുമൊത്ത് ഒരു ചിത്രം ചെയ്യാൻ പോകുന്നത്. ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള
കഥാപാത്രത്തെയാണ് ശ്രീശാന്തും അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ
ശ്രീശാന്തിനെ തിരഞ്ഞെടുത്തതിൽ വ്യക്തമായ കാരണം ഉണ്ടെന്നും രാധാകൃഷ്ണൻ പറയുന്നു.

ഈ കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചകൾ വന്നപ്പോൾ തന്നെ എന്റെ മനസ്സിൽ ശ്രീശാന്തിന്റെ 
മുഖം ആയിരുന്നു വന്നത്. കഥാപാത്രത്തെ കുറിച്ചും കഥയെക്കുറിച്ചും ശ്രീശാന്തിനോട് പറഞ്ഞപ്പോൾ
അദ്ദേഹം ആ കഥാപാത്രമായി അഭിനയിച്ച് കാണിച്ച രീതി എനിക്ക് വളരെയധികം ഇഷ്ട്ടപെട്ടന്നും
അത് കൊണ്ട് തന്നെ സിബിഐ ഓഫീസറുടെ കഥാപാത്രം ചെയ്യാൻ വേണ്ടി ശ്രീശാന്തിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും
രാധാകൃഷ്ണൻ പറഞ്ഞു.

 

 

 

 

 

 

 

 
