# 2000 രൂപ വായ്പയെടുത്തു, തിരിച്ചടവ് മുടങ്ങി- സിബില്‍ സ്‌കോറിനെ ബാധിച്ചുവെന്ന് സണ്ണി ലിയോണ്‍

- Link: https://ml.b4blaze.com/film-news/sunny-leone-pan-card-details-used-for-fraud
- Published: 2022-02-18T20:46:46+05:30
- Author: Gargi

ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിനിരയായി ബോളിവുഡ് നടി സണ്ണി ലിയോണ്‍. ഫിന്‍ടെക് പ്ലാറ്റ്ഫോമായ
ധനി സ്റ്റോക്സ് ലിമിറ്റഡില്‍ നിന്നും തന്റെ വ്യക്തിവിവരങ്ങളും പാന്‍ കാര്‍ഡ് നമ്പറും
ഉപയോഗിച്ച് ആരോ വായ്പ എടുത്തെന്ന് താരം പരാതി നല്‍കി്. സംഭവം തന്റെ സിബില്‍ സ്‌കോറിനെ
ബാധിച്ചുവെന്ന് സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്തു. 2,000 രൂപയാണ് താരത്തിന്റെ വിവരങ്ങള്‍
ഉപയോഗിച്ച് തട്ടിപ്പ് വീരന്‍ വായ്പ എടുത്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/sunnyyyy.jpg?resize
=960%2C540&ssl=1)

സണ്ണി ലിയോണിന് ഇത് വലിയ സാമ്പത്തിക ബാധ്യതയല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയത് സിബില്‍
സ്‌കോറിനെ ബാധിച്ചുവെന്ന് നടി പരാതിയില്‍ പറയുന്നു. നടിയുടെ ട്വീറ്റ് വൈറലായതോടെ ധനി
സ്റ്റോക്സ് എന്ന കമ്പനിയും സിബില്‍ അതോറിറ്റിയും പരിഹാരവുമായി എത്തി.

> Thank you [@IVLSecurities](https://twitter.com/IVLSecurities?ref_src=twsrc%5Etfw)@
> ibhomeloans [@CIBIL_Official](https://twitter.com/CIBIL_Official?ref_src=twsrc%5Etfw)
> for swiftly fixing this & making sure it will NEVER happen again. I know you will
> take care of all the others who have issues to avoid this in the future. NO ONE
> WANTS TO DEAL WITH A BAD CIBIL !!! Im ref. to my previous post.
> — Sunny Leone (@SunnyLeone) [February 17, 2022](https://twitter.com/SunnyLeone/status/1494249363639455744?ref_src=twsrc%5Etfw)

താരത്തിന്റെ രേഖകളില്‍ നിന്ന് ഈ വ്യാജ ഇടപാടിന്റെ എന്‍ട്രികള്‍ കൈയ്യോടെ നീക്കം ചെയ്ത്
തിരുത്തുകയും, സണ്ണി ലിയോണിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. തന്നെ പോലെ ഈ പ്രശ്നം
നേരിടുന്ന മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ സഹായം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി 
താരം ട്വീറ്റ് ചെയ്തു.
