# കാസര്‍കോട് ടൗണില്‍ ഓട്ടോക്കാരനോട് കുശലം പറഞ്ഞ് ചുറ്റിയടിച്ച്  സണ്ണി ലിയോണ്‍!!

- Link: https://ml.b4blaze.com/film-news/sunnyleone-at-kasargod
- Published: 2024-04-26T17:57:32+05:30
- Author: Anu

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരമാണ് നടി സണ്ണി ലിയോണ്‍. കാസര്‍കോടന്‍ തെരുവില്‍ ചുറ്റിയടിച്ച്
നടക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കാസര്‍കോട് ടൗണില്‍
ഓട്ടോ ഡ്രൈവറോട് കുശലം പറഞ്ഞ് നടകുന്ന താരമാണ് വീഡിയോയില്‍ നിറയുന്നത്.
  പുതിയ മലയാള
ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് താരം കാസര്‍കോടുണ്ട് താരം. ഓട്ടോ ഡ്രൈവറുടെ
അടുത്തുവന്ന് അല്പനേരം സംസാരിച്ചു വീണ്ടും നടക്കുന്ന സണ്ണി ലിയോണാണ് വീഡിയോയില്‍. ദേശീയ
അവാര്‍ഡ് ജേതാവായ പാമ്പള്ളിയുടെ പുതിയ ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തിന്റെ
പൂജയുടെ വീഡിയോ കഴിഞ്ഞ ദിവസം സണ്ണി പങ്കിട്ടിരുന്നു.  പോണ്‍ താരമായ ശേഷമാണ് ബോളിവുഡിലേക്ക്
സണ്ണി ലിയോണ്‍ ചുവടുവയ്ക്കുന്നത്. വലിയ സ്വീകാര്യതയാണ് ആരാധകലോകം സണ്ണിയ്ക്ക് നല്‍കിയത്.
വളരെ പെട്ടെന്ന് തന്നെ ബോളിവുഡിലെ മുന്‍നിര താരമായി സണ്ണി മാറി. മലയാളത്തില്‍ ഒരു വെബ്
സീരിസില്‍ സണ്ണി അഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രം മധുരരാജയിലും ഗാനരംഗത്തില്‍ ശ്രദ്ധേയയായിരുന്നു.
