# ആലിയ ഭട്ടിന്റെ ചിത്രം കോടതി കയറി..!! പേര് മാറ്റണമെന്ന് സുപ്രീംകോടതി നിര്‍ദേശം!

- Link: https://ml.b4blaze.com/film-news/supreme-court-suggests-name-change-for-gangubai-kathiawadi
- Published: 2022-02-24T12:10:07+05:30
- Author: Rahul

ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്റെ ഗംഗുഭായ് കത്ത്യാവാഡി എന്ന സിനിമയ്ക്ക് വേണ്ടിയാണ്
ആരാധക ലക്ഷങ്ങള്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കോടതി കയറിയ വിവരം കേട്ടാണ് ആരാധകര്‍
ഞെട്ടിയിരിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം മുതല്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതാണ്
ഈ സിനിമ. ഇപ്പോഴിതാ സിനിമ സുപ്രീംകോടതി വരെ എത്തിയിരിക്കുകയാണ്. ചിത്രത്തിനെതിരെ യഥാര്‍ത്ഥ
ഗംഗുഭായ്യുടെ ദത്തുപുത്രന്‍ ബാബു റാവൂജി ഷായും ചെറുമകള്‍ ഭാരതിയും രംഗത്തെത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/959985-aliabhatt-
gangubaikathiawadi-releasedate-300x169.jpg?resize=976%2C550&ssl=1)

തങ്ങളുടെ അമ്മയെ മോശമായ ചിത്രീകരിച്ചുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കാമാത്തിപ്പുരയെ
മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് മഹാരാഷ്ട്ര എംഎല്‍എ അമിന്‍ പട്ടേലും പ്രദേശവാസികളും
കോടതിയെ സമീപിച്ചിരുന്നു. ഇതോടെ സിനിമയുടെ പേര് മാറ്റണം എന്നാണ് സുപ്രീംകോടതി നിര്‍ദേശം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/alia-300x169.jpg?
resize=953%2C537&ssl=1)

സിനിമയില്‍ നിന്നും കാമാത്തിപ്പുരയെന്ന സ്ഥലപ്പേര് മാറ്റണമെന്നും ആവശ്യമുണ്ട്. ഹുസ്സൈന്‍
സൈദിയുടെ മാഫിയ ക്വീന്‍സ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ്
ചിത്രം ഒരുക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/alia-300x169.jpg?
resize=964%2C543&ssl=1)

ഇപ്പോള്‍ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള കേസുകളുടെ സാഹചര്യത്തിലാണ് കോടതി
സിനിമയുടെ പേര് മാറ്റണം എന്ന നിര്‍ദേശം വെച്ചിരിക്കുന്നത്. ആലിയ ഭട്ടിന്റെ കരിയറില്‍
തന്നെ വലിയൊരു വഴിത്തിരിവാകും എന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ചിത്രമാണ് ഗംഗുഭായ് 
കത്ത്യാവാഡി എന്ന ചിത്രം.

 

 
