# ആ ചോദ്യം അത്ര ഇഷ്ടപ്പെട്ടില്ലേ…! സലാർ കണ്ടിറങ്ങിയപ്പോൾ എമ്പുരാനെ കുറിച്ച് കറക്കുന്ന ചോദ്യം, സുപ്രിയയുടെ മറുപടി വൈറൽ

- Link: https://ml.b4blaze.com/film-news/supriya-about-salaar-movie
- Published: 2023-12-22T23:03:47+05:30
- Author: Gargi

പ്രഭാസിനൊപ്പം പൃഥ്വിരാജും ഒന്നിച്ച് സലാറിന് മലയാളത്തിൽ ഉൾപ്പെടെ വമ്പൻ വലവേൽപ്പാണ്
ലഭിച്ചിട്ടുള്ളത്. പൃഥ്വിരാജിന്റെ ഭാര്യയും സിനിമാ നിർമാതാവുമായ സുപ്രിയ മേനോനടക്കമുള്ള
നിരവധി പ്രമുഖർ റിലീസ് ദിവസം തന്നെ സലാർ കാണാനെത്തിയിരുന്നു. ഇപ്പോൾ പൃഥ്വിയുടെ സംവിധാനത്തിൽ
ഒരുങ്ങുന്ന മോഹൻലാലിന്റെ എമ്പുരാനെയും സലാറിനെയും കുറിച്ചുള്ള ചോദ്യത്തിന് സുപ്രിയ 
നൽകിയ മറുപടിയുടെ ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

എമ്പുരാൻ സലാറിനെക്കാലും വലിയ ചിത്രമായിരിക്കുമോയെന്ന ചോദ്യത്തിനാണ് സുപ്രിയ പ്രതികരിച്ചത്.
തെല്ലൊന്നു ദേഷ്യത്തോടെയാണെങ്കിലും പക്വതയോടെയുള്ള പ്രതികരണമായിരുന്നു സുപ്രിയയുടേത്.
അത് നിങ്ങൾ എമ്പുരാന്റെ സംവിധായകനോട് ചോദിക്കണം എന്നായിരുന്നു സുപ്രിയ മേനോന്റെ മറുപടി.
അല്ലെങ്കിൽ ആന്റണി പെരുമ്പാവൂരിനോട് ചോദിക്കണം. അതുമല്ലെങ്കിൽ മോഹൻലാൽ സാറിനോട് ചോദിക്കണം.
ഒരു സാധാരണ പ്രേക്ഷകയായിട്ടാണ് സിനിമ കാണാനെത്തിയതും സുപ്രിയ മേനോൻ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/supriya-prithvi.
jpg?resize=1200%2C628&ssl=1)

ലൂസിഫർ, ബ്രോ ഡാഡി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന
ചിത്രം എമ്പുരാനിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ്. സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജിനും
ചിത്രം പ്രധാനപ്പെട്ട ഒന്നാണ്. സംവിധായകനായി പൃഥ്വിരാജ് അരങ്ങേറിയ ലൂസിഫർ വമ്പൻ വിജയമായിരുന്നു.
അതിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എത്തുമ്പോൾ ബ്ലോക്ക്ബസ്റ്ററിൽ കുറഞ്ഞതൊന്നും ആരാധകർ
പ്രതീക്ഷിക്കുന്നില്ല. നേരിന്റെ പ്രമോഷനിൽ മോഹൻലാലും പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള
എമ്പുരാനിൽ വലിയ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.സംവിധായകൻ പൃഥ്വിരാജും നിർണായകമായ ഒരു
വേഷത്തിൽ ഉണ്ടാകും. ഛായാഗ്രാഹണം സുജിത്ത് വാസുദേവും. തിരക്കഥ മുരളി ഗോപിയുടേതാണ്.
