# രാജുവേട്ടാ.. ഇച്ചിരി റൊമാന്റിക്ക് ആയിക്കൂടെ! ആ കാഞ്ഞിരപ്പള്ളി അച്ചായനെ പോലെ;  ആരാധകന്റെ കമന്റിന് തക്ക മറുപടിയുമായി സുപ്രിയ 

- Link: https://ml.b4blaze.com/film-news/supriya-gave-a-befitting-reply-to-the-fans-comment
- Published: 2024-12-31T11:58:28+05:30
- Author: Suji

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താര ദമ്പതികളാണ് നടൻ പൃഥ്വിരാജുവും, ഭാര്യ സുപ്രിയമേനോനും.
ഇപ്പോൾ തിരക്കിട്ട സിനിമാ ജീവിതത്തിന് താൽക്കാലിക ഇടവേള എടുത്ത് അവധി ആഘോഷിക്കുകയാണ്
താരദമ്പതികൾ. ഈ യാത്രയ്ക്കിടയിൽ സുപ്രിയ പങ്കുവച്ചൊരു വിഡിയോയാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്.
ഈ വീഡിയോയിൽ സുപ്രിയ പങ്കുവെച്ച കുറിപ്പ്, കാല്പനികയായ ഭാര്യയും, ഒട്ടും റൊമാന്റിക്കല്ലാത്ത
ഭർത്താവും, അവധി ആഘോഷിക്കുമ്പോൾ ഇങ്ങനെയായിരിക്കും എന്നാണ് സുപ്രിയ രസകരമായ പോസ്റ്റിലൂടെ
പറഞ്ഞത്. വിദേശത്തുള്ള വിജനമായ റോഡിലൂടെ ചെറു ചിരിയുമായി പൃഥ്വിരാജ് വാഹനം ഓടിക്കുന്നത്
ആണ് ഈ വിഡിയോയിൽ കാണുന്നത്.

![](https://i0.wp.com/images.b4blaze.com/2024/12/ra1-1-1024x526.jpg?resize=696%2C358&
ssl=1)

റൊമാന്റിക് ഭാര്യ, അൺറൊമാന്റിക് നായകനൊപ്പമുള്ള വിഡിയോ പകർത്തിയപ്പോൾ’’ ലഘു വിഡിയോയുടെ
അടിക്കുറിപ്പായി,സുപ്രിയ മേനോൻ കുറിച്ചത്. എന്നാൽ ഈ വീഡിയോക്ക് നിരവധി ആളുകളാണ് കമെന്റുമായി
എത്തുന്നത്. എന്നാൽ അതിൽ ഒരു ആരാധകൻ കുറിച്ചിരിക്കുന്നത് രാജുവേട്ടാ ഇച്ചിരി റൊമാന്റിക്
ആയിക്കൂടെ? ആ കാഞ്ഞിരപ്പള്ളി അച്ചായനെ പോലെ’’,എന്നായിരുന്നു ഈ കമന്റിന് സുപ്രിയ നൽകിയ
മറുപടിയും വൈറലായിരിക്കുയാണ്. അതെല്ലാം അഭിനയം ആണു മോനേ’ എന്നായിരുന്നു സുപ്രിയയുടെ
മറുപടി.

![](https://i0.wp.com/www.bollywoodshaadis.com/img/article-l-202338821452978329000.
jpg?ssl=1)

എന്നാൽ ഈ വിഡിയോയ്ക്കൊപ്പം ചേർത്തിരിക്കുന്ന #whyyoucame എന്ന ഹാഷ്ടാഗിനും ഒരു മുൻ 
കഥ ഉണ്ട്. ‘ലൂസിഫർ’ സിനിമയുടെ  പാക്കപ്പ് ദിവസം പൃഥ്വിരാജിനു സർപ്രൈസ് കൊടുക്കാൻ എത്തിയ
സുപ്രിയയോട് അദ്ദേഹം ചോദിച്ചത് ‘ ‘നീയെന്താ ഇവിടെ?’ എന്നായിരുന്നു. ആ കാര്യംകൂടി സുപ്രിയ
തന്റെ ഈ പുതിയ പോസ്റ്റിലൂടെ ഓർമിപ്പിക്കുകയായിരുന്നു. ‘നിങ്ങൾക്കറിയുമെങ്കിൽ നിങ്ങൾക്കറിയാം’എന്ന
അർഥത്തിൽ #ifyyk എന്നും സുപ്രിയ ഹാഷ്ടാഗായി ചേർത്തിരുന്നു.

![](https://i0.wp.com/images.indianexpress.com/2024/09/Prithviraj-and-Supriya-celebrate-
the-birthday-of-daughter-Alankrita.jpg?ssl=1)
