# സുപ്രിയ ഇങ്ങനെ ചെയ്തത് കണ്ടപ്പോള്‍ വളരെയധികം വിഷമം തോന്നി..!! സ്റ്റാര്‍ വാല്യൂ ഇല്ലാത്തത് കൊണ്ടാണോ? എന്ന് സോഷ്യല്‍ മീഡിയ..!!

- Link: https://ml.b4blaze.com/film-news/supriya-menon-at-kgf-2-promotion
- Published: 2022-04-09T13:58:59+05:30
- Author: Rahul

സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്നത് ഏപ്രില്‍ 14 എന്ന ദിവസത്തിനായാണ്. ബ്രഹ്‌മാണ്ഡ
ചിത്രമായ കെജിഎഫിന്റെ രണ്ടാം ഭാഗം തീയറ്ററിലേക്ക് എത്തുന്ന ഈ ദിവസത്തിനായി പ്രേക്ഷകര്‍
വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രമോഷന്‍ വര്‍ക്കിന്റെ
ഭാഗമായി കെ.ജി.എഫ് സിനിമാ ആരാധകരുടെ വീരപുരുഷന്‍ യാഷ് കേരളത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍
നായികയായി എത്തുന്ന ശ്രീനിധിയും പ്രമോഷന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/kgf-2-part-300x169.
jpg?resize=1097%2C618&ssl=1)

എത്തിയിരുന്നു. കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ മലയാളം കേരളത്തില്‍ എത്തിക്കുന്നത് പൃഥ്വിരാജ്
പ്രൊഡക്ഷന്‍സാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഭാര്യയും പ്രൊഡ്യൂസറുമായ സുപ്രിയ മേനോനാണ്
ചടങ്ങിന് എത്തിയത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഈ പരിപാടിയില്‍ സുപ്രിയയ്ക്ക്
എതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കാരണം എന്താണെന്ന് അല്ലേ..?
കെജിഎഫിലെ നടി ശ്രിനിധിയെ പൊതുവേദിയില്‍ വെച്ച് അവഗണിച്ചു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/kgf-promotion-2-
300x169.jpg?resize=1110%2C625&ssl=1)

എന്ന് ആരോപിച്ചാണ് സുപ്രിയക്കും കെജിഎഫിന് മലയാളത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കിയ ശങ്കര്‍
രാമകൃഷ്ണനും നേരെ വിമര്‍ശനം ഉയരുന്നത്. യാഷും ശ്രീനിധി ഷെട്ടിയും ഇരിക്കുന്ന വേദിയിലേക്ക്
കടന്നു വന്ന സുപ്രിയ യാഷിന് മാത്രം ഹസ്തദാനം നല്‍കിയ കടന്നു പോകുന്ന വീഡിയോ സോഷ്യല്‍
മീഡിയയില്‍ വൈറലായി മാറുകയാണ്. സുപ്രിയയെ കണ്ടതും ശ്രീനിധി എഴുന്നേറ്റു എങ്കിലും അവരെ
ഒന്ന് നോക്കുക പോലും സുപ്രിയ ചെയ്തില്ല എന്നാണ് വിമര്‍ശനങ്ങള്‍..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/kgf-2-300x169.jpg?
resize=1156%2C651&ssl=1)

പിറകെ വന്ന ശങ്കര്‍രാമകൃഷ്ണനും ഇതേ രീതി തന്നെ പിന്തുടര്‍ന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
സ്റ്റാര്‍ വാല്യൂ ഇല്ലാത്തത് കൊണ്ടാണോ ഇത്തരത്തില്‍ ഒരു അവഗണന എന്നാണ് സോഷ്യല്‍ മീഡിയ
ചോദിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/237183ee-8cee-420e-
8181-6776bcb98631-232x300.jpg?resize=1086%2C1404&ssl=1)

ഈ രംഗം കണ്ടപ്പോള്‍ വളരെ വിഷമം തോന്നി എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിയ്ക്കുന്നത്.
സുപ്രിയയില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷില്ല എന്നും മലയാളികള്‍ പറയുകയാണ്…

 
