# സ്വര്‍ഗ്ഗത്തിലുള്ള ഡാഡിയ്ക്ക് പൃഥ്വിരാജിന്റെ മകളുടെ കത്ത്..!! കണ്ണ് നിറഞ്ഞ് ആരാധകര്‍..!!

- Link: https://ml.b4blaze.com/film-news/supriya-menon-instagram-post
- Published: 2022-03-08T09:42:08+05:30
- Author: Rahul

പൃഥ്വിരാജിനെപ്പോലെയും സുപ്രിയയെപ്പോലെയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഇവരുടെ
പുത്രിയായ അലംകൃതയും. അലംകൃതയുടെ കവിതയും കുറിപ്പുകളും വരകളുമെല്ലാം പൃഥ്വിയും സുപ്രിയയും
തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്, അതെല്ലാം വലിയ
ചര്‍ച്ചകള്‍ ആയി മാറാറുമുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പായിരുന്നു സുപ്രിയയുടെ പിതാവിന്റെ
വിയോഗം, തന്റെ അച്ഛനെ കുറിച്ച് സുപ്രിയ പങ്കുവെച്ച ഹൃദയം തൊടുന്ന കുറിപ്പ് ആരാധകരെ 
വല്ലാതെ സങ്കടത്തിലാഴ്ത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/supriya-menon-300x169.
jpg?resize=980%2C552&ssl=1)

ഇപ്പോഴിതാ തന്റെ മുത്തച്ഛന് താരപുത്രി അലംകൃത എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 
കണ്ണ് നിറയാതെ ആര്‍ക്കും ഈ കുറിപ്പ് വായിച്ച് തീര്‍ക്കാന്‍ കഴിയില്ല. ‘എന്റെ (നമ്മുടെ)
ഡാഡിക്ക് അല്ലിയുടെ ഒരു കത്ത്! ഡാഡി, എല്ലാ ദിവസവും മിനിറ്റും നിങ്ങളെ മിസ് ചെയ്യുന്നു.
2020 ഓഗസ്റ്റില്‍ അന്തരിച്ച എന്റെ മുത്തശ്ശിയെയാണ് നാനി എന്ന് ഇവിടെ പരാമര്‍ശിക്കുന്നത്.’
എന്ന കുറിപ്പോടെ സുപ്രിയ ആലിയുടെ കത്ത് പങ്കുവച്ചു.’ഹായ് ഡാഡി,

[https://www.instagram.com/p/CawSdRRPdNs/?utm_source=ig_web_copy_link](https://www.instagram.com/p/CawSdRRPdNs/?utm_source=ig_web_copy_link)

ഡാഡിയ്ക്ക് സ്വര്‍ഗത്തില്‍ സുഖമാണെന്ന് വിശ്വസിക്കുന്നു. ഡാഡി നാനിയെ കാണുകയോ സംസാരിക്കുകയോ
ചെയ്‌തോ? നമ്മള്‍ ഒരുമിച്ചുണ്ടായിരുന്ന സമയം എന്നും എന്റെ മനസ്സില്‍ ഉണ്ടാകും. ലോകത്തിലെ
ഏറ്റവും നല്ല ഡാഡി ആയിരുന്നതിന് നന്ദി. ഡാഡി, അച്ഛാച്ചനെയോ നാനിയെയോ കണ്ടോ? അവരെ കണ്ടാല്‍
എന്നെകുറിച്ച് അവരോട് പറയണേ.

[https://www.instagram.com/p/CWhnxE6v6CC/?utm_source=ig_web_copy_link](https://www.instagram.com/p/CWhnxE6v6CC/?utm_source=ig_web_copy_link)

എന്റെ കുസൃതികളൊക്കെ കാണുന്നുണ്ടെന്ന് എനിക്കറിയാം. ഞാന്‍ കളിക്കുമ്പോള്‍ ചിരിക്കുന്നുണ്ടെന്ന്
കരുതുന്നു. ഇനിയും ഒരുപാട് കത്തുകള്‍ എഴുതും. ഐ ലവ് യൂ, ബൈ ഡാഡി. എനിക്ക് ഒരു കുഞ്ഞു
പാട്ട് പാടാനുണ്ട്. ഡാഡി ഡാഡി ഡാഡി.. ഡാഡി ഡാഡി ഡാഡി.. ബൈ ഡാഡി!’ അല്ലി കുറിച്ചു.

 
