# ‘ഡാഡിയ്ക്ക് സ്വര്‍ഗത്തില്‍ വളരെയധികം സുഖമാണെന്ന് കരുതുന്നു’ അല്ലിയുടെ കത്ത് വായിച്ച് ഞെട്ടി ആരാധകര്‍

- Link: https://ml.b4blaze.com/film-news/supriya-menon-shared-alamkrithas-letter-to-daddy
- Published: 2022-03-06T19:46:30+05:30
- Author: Gargi

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിര്‍മ്മാതാവും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ
മേനോന്‍. മകള്‍ അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ താല്‍പര്യമില്ലാത്ത
സുപ്രിയ പക്ഷേ അവളുടെ എഴുത്തുകള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സുപ്രിയയുടെ
അച്ഛന്, അല്ലിമോള്‍ എഴുതിയ കത്താണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ സുപ്രിയയുടെ
അച്ഛന്‍ വിജയ് കുമാര്‍ മേനോന്‍ അന്തരിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/02/supriya-new.gif?
resize=960%2C540&ssl=1)

‘ഹായ് ഡാഡി, ഡാഡിയ്ക്ക് സ്വര്‍ഗത്തില്‍ വളരെയധികം സുഖമാണെന്ന് കരുതുന്നു. ഡാഡി നാനി(
സുപ്രിയയുടെ അമ്മുമ്മ) യെ കാണുകയോ സംസാരിക്കുകയോ ചെയ്‌തോ? നമ്മള്‍ ഒരുമിച്ചുണ്ടായിരുന്ന
സമയം എന്നും എന്റെ മനസ്സില്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. ലോകത്തിലെ ഏറ്റവും നല്ല
ഡാഡി ആയിരുന്നതിന് നന്ദി.

https://www.instagram.com/p/CawSdRRPdNs/?utm_source=ig_embed&ig_rid=38fd6acf-6534-
4478-99ed-efce3521add7

ഡാഡി, അച്ഛാച്ചനെയോ നാനിയെയോ കണ്ടോ? അവരെ കണ്ടാല്‍ എന്നെകുറിച്ച് അവരോട് പറയണേ. എനിക്കറിയാം
എന്റെ കുരുത്തക്കേടൊക്കെ കാണുന്നുണ്ടെന്ന്. ഞാന്‍ കളിക്കുമ്പോള്‍ ചിരിക്കുന്നുണ്ടെന്ന്
കരുതുന്നു. ഇനിയും ഞാന്‍ കുറെ കുറെ കത്തുകള്‍ എഴുതും. ഐ ലവ് യൂ, ബൈ ഡാഡി, ഞാന്‍ മറന്നു,
എനിക്ക് ഒരു ചെറിയ പാട്ട് പാടാനുണ്ട്. ഡാഡി ഡാഡി ഡാഡി.. ഡാഡി ഡാഡി ഡാഡി.. ബൈ ഡാഡി” 
അല്ലിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.
