# വീണ്ടും ഒന്നായി!! പൃഥ്വിയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സുപ്രിയ!!

- Link: https://ml.b4blaze.com/film-news/supriya-new-post-with-prithviraj
- Published: 2022-06-15T16:47:53+05:30
- Author: Sreekumar

ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി തന്റെ ജീവിതത്തിലെ നീണ്ട നാളുകള്‍ മാറ്റി വെച്ച 
നടനാണ് പൃഥ്വിരാജ്. കൊവിഡും അനുബന്ധ സാഹചര്യങ്ങളും സിനിമയെ പ്രതികൂലമായി ബാധിച്ചിരുന്നു.
നീണ്ട രണ്ട് വര്‍ഷത്തെ വിദേശ ഷൂട്ടിംഗിന് ശേഷം ഇപ്പോല്‍ താരം നാട്ടിലേക്ക് എത്തുകയാണ്.
ഈ വിശേഷം പങ്കുവെച്ചാണ് ഇപ്പോള്‍ പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ
എത്തിയിരിക്കുന്നത്. ബ്ലെസ്സിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/adujeevitham-12.
jpg?resize=1280%2C720&ssl=1)

വര്‍ഷങ്ങളോളമായി ഒരു സംവിധായകന്‍ എന്ന നിലയില്‍ ഈ സിനിമയ്ക്ക് പിറകെയാണ് അദ്ദേഹം. ഒരു
മികച്ച നടനും ഒരു മികച്ച സംവിധായകനും ഒന്നിച്ച് എത്തുമ്പോള്‍ ആടുജീവിതം എന്ന സിനിമ 
നല്‍കുന്ന പ്രതീക്ഷകള്‍ ഏറെയാണ്. സിനിമയുടെ ജോര്‍ദ്ദാനിലെ ആദ്യഘട്ട ചിത്രീകരണം 2020ല്‍
പൂര്‍ത്തിയാക്കിയിരുന്നു എന്നാല്‍ പിന്നീട് കൊവിഡ് ഷൂട്ടിംഗിനെ കാര്യമായി ബാധിച്ചു,
പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയതും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/6cc430c8-3a71-4be0-
8bc9-4d112bd189de-1.jpg?resize=436%2C546&ssl=1)

രണ്ട് ഘട്ടങ്ങളിലായി ചിത്രീകരണം നടത്തിയ സിനിമയുടെ കുറച്ച് ഭാഗങ്ങള്‍ ഇനി കേരളത്തില്‍
ആയിരിക്കും ചിത്രീകരിക്കുക. അതേസമയം, പൃഥ്വിരാജിനെ കാണാനായി ഭാര്യയും മകളും ഷൂട്ടിംഗ്
സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം 
നിര്‍വഹിക്കുന്നത്. അദ്ദേഹവും ഷൂട്ടിംഗ് കാണാന്‍ ആയി എത്തിച്ചേര്‍ന്നിരുന്നു.

>  
> View this post on Instagram
>  
> [A post shared by Supriya Menon Prithviraj (@supriyamenonprithviraj)](https://www.instagram.com/p/Ce0h66AoVSn/?utm_source=ig_embed&utm_campaign=loading)

ഇതിന്റെയൊക്കെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ മരുഭൂമിയിലെ
ഷൂട്ടിംഗുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ടീം ആടുജീവിതം. ഈ സന്തോഷ വാര്‍ത്തയാണ് 
ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയിലും ചര്‍ച്ചയാകുന്നത്. ഒപ്പം പൃഥ്വിരാജിനൊപ്പം സുപ്രിയ
പങ്കുവെച്ച ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
