# ജന്മദിനത്തിലും ആ സങ്കടം മാറാതെ സുപ്രിയ..!

- Link: https://ml.b4blaze.com/film-news/supriya-prithviraj-note-on-birthday
- Published: 2022-08-01T08:35:08+05:30
- Author: Sreekumar

കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജിന്റെ പ്രിയതമയും മലയാള സിനിമാ രംഗത്തെ പ്രശസ്ത നിര്‍മ്മാതാക്കളില്‍
ഒരാളുമായ സുപ്രിയയുടെ ജന്മദിനം. ജന്മദിനത്തോടനുബന്ധിച്ച് ഇപ്പോള്‍ സുപ്രിയ പങ്കുവെച്ച
ഒരു വൈകാരികമായ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പിറന്നാള്‍ ദിനത്തിലും അച്ഛനെ കുറിച്ച്
ഓര്‍ത്തുകൊണ്ട് സുപ്രിയ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/supriy-1.jpg?resize
=774%2C647&ssl=1)

അച്ഛന്‍ തന്നെ വിട്ട് പോയിട്ട് കാലങ്ങള്‍ ആയെങ്കിലും ഇന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍
ജീവിക്കുകയും എല്ലാ സന്തോഷത്തിലും സങ്കടത്തിലും പിതാവിനെ ഓര്‍ക്കുകയും ചെയ്യുന്ന വ്യക്തിയാണ്
സുപ്രിയ. പിറന്നാള്‍ ദിനത്തില്‍ അച്ഛന്‍ കൂടെയില്ലാത്തതിന്റെ സങ്കടമാണ് താരം കുറിപ്പിലൂടെ
പങ്കുവെച്ചിരിക്കുന്നത്. ജന്മദിനങ്ങള്‍ എനിക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു.. എനിക്ക്
പുതിയ വസ്ത്രങ്ങള്‍, സമ്മാനങ്ങള്‍, കേക്ക് എല്ലാം ലഭിക്കുമായിരുന്നു എല്ലാം കൊണ്ട് 
അച്ഛനും അമ്മയും എന്നെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/supriya-3.jpg?resize
=706%2C667&ssl=1)

പക്ഷേ, ഈ വര്‍ഷം അത് തരാന്‍ ആ അനുഭവങ്ങള്‍ സമ്മാനിച്ച വ്യക്തി എന്റെ കൂടെയില്ല, ഈ ജന്മദിനം
ആഘോഷിക്കണോ അച്ഛനെ കുറിച്ച് ഓര്‍ത്ത് കരയണോ എന്ന് എനിക്ക് അറിയില്ല.. സുപ്രിയ പറയുന്നു..
തന്റെ വിവാഹ തലേന്ന് അച്ഛന് ഒപ്പം മെഹന്ദിയിട്ട് നൃത്തം ചെയ്യുന്ന ഓര്‍മ്മ ചിത്രങ്ങളും
താരം പങ്കുവെച്ചിട്ടുണ്ട്. വിവാഹ ഒരുക്ക ടെന്‍ഷനിലും അദ്ദേഹം എനിക്ക് വേണ്ടി സ്‌പെഷ്യലായി
നൃത്തം ചെയ്തു. എപ്പോഴും സ്‌പെഷ്യലാണ്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/prithvi-ans-supriya-
2.jpg?resize=1280%2C720&ssl=1)

എന്ന് കുറിച്ച താരം, തനിക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും
ചെയ്തിട്ടുണ്ട്. അതേസമയം, ഭാര്യയെ ചേര്‍ത്ത് പിടിച്ച് പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ
പേജില്‍ കുറിച്ച വാക്കുകളും വൈറലായി മാറിയിരുന്നു. ഇത്തവണ വിദേശരാജ്യത്താണ് സുപ്രിയ
കുടുംബത്തോടൊപ്പം പിറന്നാള്‍ ദിനം ആഘോഷിച്ചത്.
