# ഞാന്‍ ശരിയായി എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് അല്ലി എന്നെ ബോധ്യപ്പെടുത്തി..! മകളുടെ കുറിപ്പ് കണ്ട് സുപ്രിയ!

- Link: https://ml.b4blaze.com/film-news/supriya-shared-allys-diary-note
- Published: 2022-08-27T12:17:40+05:30
- Author: Sreekumar

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. ഇവരുടെ
മകള്‍ അലംകൃതയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവള്‍ തന്നെ. അല്ലി എന്നാണ് താരപുത്രിയ സ്‌നേഹത്തോടെ
വിളിക്കുന്നത്. താരപുത്രിയെ അടുത്ത് അറിയാന്‍ സാധിച്ചിട്ടില്ല എങ്കിലും മകളെ കുറിച്ച്
സുപ്രിയ പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ എല്ലാം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വീണ്ടും
മകള്‍ എഴുതിയ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സുപ്രിയ. തനിക്ക് ഈ ലോകത്ത് ഏറ്റവും
പ്രിയപ്പെട്ട വ്യക്തി തന്റെ അമ്മയാണെന്ന് എഴുതിക്കൊണ്ടുള്ള അല്ലിമോളുടെ സ്‌കൂള്‍ ഡയറിയിലെ
വാക്കുകളാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/prithvi-fam.jpg?
resize=1280%2C720&ssl=1)

എനിക്ക് ഈ ലോകത്ത് എറ്റവും പ്രിയപ്പെട്ട വ്യക്തി എന്റെ അമ്മയാണെന്ന് അല്ലി കുറിച്ചിരിക്കുന്നു.
അമ്മ എന്നോട് ദയയുള്ളവളാണ്.. എന്നെ ഒരുപാട് സ്ഥലങ്ങളില്‍ കൊണ്ടുപോകുന്നു.. ഞങ്ങള്‍ 
ഒരുമിച്ച് പാചകം ചെയ്യുന്നു.. കളിയ്ക്കുന്നു.. അമ്മ എന്നെ ഒരുപാട് പുതിയ കാര്യങ്ങള്‍
പഠിപ്പിക്കും.. വളരുമ്പോള്‍ ഞാന്‍ നല്ലൊരു വ്യക്തിയായി കാണാന്‍ അമ്മ ആഗ്രഹിക്കുന്നു..
ഞാന്‍ നിങ്ങളെ ഒരുപാട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/alamkritha-note-
1.jpg?resize=642%2C650&ssl=1)

സ്‌നേഹിക്കുന്നു അമ്മേ.. എന്നാണ് അല്ലി കുറിച്ചത്. ഈ കുറിപ്പിന്റെ ഫോട്ടോ പങ്കുവെച്ച്
സുപ്രിയ കുറിച്ച വാക്കുകള്‍ ഇതായിരുന്നു… മാതൃത്വം എന്നത് ഒട്ടും എളുപ്പമായ കാര്യമല്ല..
എല്ലാ അമ്മമാരേയും പോലെ എപ്പോഴും എനിക്ക് മകള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍
കഴിയുന്നുണ്ടോ എന്നോര്‍ത്ത് കുറ്റബോധം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/supriyya-1.jpg?resize
=1195%2C517&ssl=1)

തോന്നിയിട്ടുണ്ട്. പക്ഷേ അവളുടെ ഡയറിയില്‍ ഈ കുറിപ്പ് കണ്ടപ്പോള്‍ ഞാന്‍ എന്തെങ്കിലും
ശരിയായി ചെയ്യുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു എന്നാണ് സുപ്രിയ കുറിച്ചത്. ഇങ്ങനെയൊരു
മകളെ ലഭിച്ചത് നിങ്ങളുടെ ഭാഗ്യമാണെന്നാണ് ആരാധകര്‍ പറയുന്നത്.
