# ആലി ഭക്ഷണം കഴിക്കുന്നത് നോക്കി നില്‍ക്കുന്ന സോറോ- വീഡിയോ

- Link: https://ml.b4blaze.com/film-news/supriya-shared-daughters-video
- Published: 2023-02-19T15:46:28+05:30
- Author: Gargi

നിരവധി ആരാധകരുള്ള താരദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. വിശേഷങ്ങളെല്ലാം
സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട് ഇരുവരും. ഇപ്പോഴിതാ മകള്‍ അലംകൃതയുടേയും വളര്‍ത്തു
നായ സോറോയുടേയും വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. മകളുടെ മുഖം കാണിക്കാതെയുള്ള
വീഡിയോയാണ് ഇത്തവണയും സുപ്രിയ പോസ്റ്റ് ചെയ്തത്. ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന ആലിയെ
നോക്കി വളര്‍ത്തു നായ ഇരിക്കുകയാണ്. ‘എനിക്കും കുറച്ചു ബ്രേക്ക് ഫാസ്റ്റ് തരൂ ആലി..
ഞാന്‍ നിന്റെ അടുത്തു തന്നെയുണ്ട്’ എന്ന തലക്കെട്ടോടു കൂടിയാണ് സുപ്രിയ വീഡിയോ പങ്കുവെച്ചത്.
നിരവധി പേരാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.

>  
> View this post on Instagram
>  
> [A post shared by Supriya Menon Prithviraj (@supriyamenonprithviraj)](https://www.instagram.com/reel/Co1HAN4uBB0/?utm_source=ig_embed&utm_campaign=loading)

ഇതിനു മുന്‍പും ആലിയുടെ ചിത്രങ്ങളും എഴുത്തുകളുമെല്ലാം സുപ്രിയ സോഷ്യല്‍ മീഡിയയില്‍
പങ്കുവച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ ഭാര്യ എന്ന മേല്‍വിലാസത്തിനപ്പുറം മലയാളസിനിമയില്‍
തന്റേതായൊരിടം കണ്ടെത്തിയ വ്യക്തിത്വമാണ് സുപ്രിയ മേനോന്‍. നിര്‍മ്മാതാവ് എന്ന നിലയില്‍
സജീവമാണ് സുപ്രിയ ഇന്ന്.

2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും
വിവാഹം. 2014ന് മകള്‍ അലംകൃത ജനിച്ചു. മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍
ചെയ്യാന്‍ താത്പര്യപ്പെടാത്ത അമ്മയാണ് സുപ്രിയ. മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് 
കരുതിയാണ് അങ്ങനെ ചെയ്യാത്തതെന്നാണ് സുപ്രിയ പറയുന്നത്.
