# ഒരു വലിയ നദിയിലെ കുഞ്ഞു വെള്ളത്തുള്ളിയായി ഞാന്‍…!! ഹൃദ്യമായ കുറിപ്പുമായി അല്ലി

- Link: https://ml.b4blaze.com/film-news/supriya-shares-alamkritha-touching-note
- Published: 2024-06-07T20:52:21+05:30
- Author: Anu

മലയാളത്തിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് അല്ലി എന്ന അലംകൃത. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും
മകള്‍. താരപുത്രിയുടെ ചിത്രങ്ങള്‍ വളരെ അപൂര്‍വമായിട്ടേ താരങ്ങള്‍ പുറത്തുവിടാറുള്ളു.
അല്ലിയുടെ പിറന്നാള്‍ ദിനത്തില്‍ മാത്രമേ താരങ്ങള്‍ മകളുടെ ചിത്രം പുറത്തുവിടാറുള്ളൂ.
ഇപ്പോഴിതാ നീണ്ട വേനലവധി കഴിഞ്ഞ് അല്ലി സ്‌കൂളിലേക്ക് എത്തിയിരിക്കുകയാണ്. അഞ്ചാം ക്ലാസുകാരിയായ
അല്ലിയുടെ സ്‌കൂളിലെ ആദ്യദിവസം ആണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്.

മകളുടെ സ്‌കൂളിലെ ഒന്നാം ദിവസത്തെ കുറിച്ച് സുപ്രിയ പങ്കുവച്ച പുതിയ പോസ്റ്റ് സോഷ്യല്‍
മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. അല്ലിയുടെ മനോഹരമായ കുറിപ്പാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.
താന്‍ ഒരു വലിയ നദിയിലെ കുഞ്ഞു വെള്ളത്തുള്ളിയാണെന്നാണ് അല്ലി കുറിപ്പില്‍ പറയുന്നത്.
‘
പെട്ടെന്ന് മുകളില്‍ വായുവിലേക്ക് ഉയര്‍ന്നു പോകുന്നതു പോലെ എനിക്ക് തോന്നി. ഒപ്പം 
ഞാന്‍ നീരാവിയായി തീര്‍ന്നു. എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു തന്നിട്ടുള്ള ബാഷ്പീകരണം
എന്ന് പറയുന്നത് ഇതാണെന്ന് എനിക്ക് തോന്നുന്നു. കുറച്ചു നേരം മുകളിലേക്ക് ഉയര്‍ന്നതിനു
ശേഷം നന്നായി തണുത്തു. എനിക്കറിയാം ഞാന്‍ വീണ്ടുമൊരു വെള്ളത്തുള്ളിയാകാന്‍ പോകുകയാണെന്ന്.
ഇതാണ് സാന്ദ്രീകരണം. ഞങ്ങള്‍ സ്‌നേഹമുള്ള, മൃദുവായ മേഘങ്ങളായി. ഞങ്ങള്‍ ഒരുമിച്ചു ചേര്‍ന്നു.
ഒന്നോ രണ്ടോ മിനിറ്റ് കഴിഞ്ഞപ്പോള്‍, യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ, ഞങ്ങള്‍ ആകാശത്ത്
നിന്ന് താഴേക്ക് വീണു. ഞങ്ങളുടെ ജലപാതം ആരംഭിച്ചു. ഞങ്ങള്‍ വീണ്ടും വീണ്ടും വീഴാന്‍
ആരംഭിച്ചു. വായുവിന് പിന്നെ തണുപ്പ് ഉണ്ടായിരുന്നില്ല. വലിയൊരു വിക്ഷോഭത്തോടെ ഞങ്ങള്‍
ഞങ്ങളുടെ വീടായ നദിയിലേക്ക് പതിച്ചു, എന്നാണ് ഹൃദ്യമായ കുറിപ്പില്‍ അല്ലി പറയുന്നത്.

കുഞ്ഞുനാള്‍ മുതലേ അല്ലിയ്ക്ക് എഴുത്തില്‍ താത്പര്യമുണ്ട്. 2022ല്‍ ‘ദ ബുക്ക് ഓഫ് എന്‍ചാന്റിംഗ്
പോയംസ്’ എന്ന പേരില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
