# ‘ഞാൻ ശവം ദഹിപ്പിക്കാൻ പോയിട്ടുണ്ട്’: സുരഭി ലക്ഷ്മി

- Link: https://ml.b4blaze.com/film-news/surabhi-lakshmi-about-for-new-charaster
- Published: 2023-04-05T12:21:33+05:30
- Author: Ajay

ചിരുങ്ങിയ കാലത്തിനുള്ളിൽ അഭിനയ മികവ് കൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ
താരമാണ് ദേശീയ അവർഡ് നേടിയ നടി സുരഭി ലക്ഷ്മി. അടുത്തിടെ സുരഭി ലക്ഷ്മിയുടെ ഒരഭിമുഖത്തിൽ
പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിമാറിയിരിക്കുന്നത്. ‘ജ്വാലമുഖി’ എന്ന സിനിമക്ക്
വേണ്ടി ശവം ദഹിപ്പിക്കുന്നത് പഠിക്കാനായി പോയ അനുഭവമാണ് താരം പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/surabi-5.jpg?resize
=696%2C392&ssl=1)

അടുത്തിടെ ഞാൻ ജ്വാലമുഖി എന്ന സിനിമയിൽ അഭിനയിച്ചിരുന്നു അതിന് വേണ്ടി ശവം ദഹിപ്പിച്ചിട്ടുണ്ട്.
ആ സിനിമ ഇറങ്ങുമോയെന്നൊന്നും എനിക്കറിയില്ല. സിനിമയ്ക്ക് വേണ്ടി ശവം ദഹിപ്പിക്കുന്ന
ചേച്ചിയുടെ അടുത്തേക്ക് പഠിക്കാനായി പോയിരുന്നു. പത്തു ദിവസം നിന്നാണ് ശവം ദഹിപ്പിക്കാനെല്ലാം
പഠിച്ചത്. ആദ്യത്തെ ദിവസം എനിക്ക് ശർദ്ദിക്കാനൊക്കെ വന്നിരുന്നു. പച്ച ഇറച്ചി കത്തുന്നത്
അത്ര സുഖമുള്ള മണമല്ല. നമുക്ക് ഭക്ഷണം ഒന്നും കഴിക്കാൻ പറ്റില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/surabi-1.jpg?resize
=696%2C392&ssl=1)

വർഷങ്ങളായി ആ ജോലി ചെയ്യുന്ന സ്ത്രീയുടെ അടുത്താണ് ഞാനിത് പഠിക്കാൻ പോയത്. ചെന്നപ്പോൾ
അവർക്ക് എന്നെ അങ്ങനെ അറിയില്ല. എവിടെയാണ് വീട് എന്ന് ചോദിച്ചപ്പോൾ കോഴിക്കോടാണെന്ന്
പറഞ്ഞു.നിങ്ങൾ എങ്ങനെയാണ് ഈ ജോലി ചെയ്യുന്നതെന്ന് ഞാൻ അവരോട് ചോദിച്ചു.പള്ളിയിലാണെങ്കിൽ
പോലും അടുത്തിരിക്കാൻ ആളുകൾ വിസമ്മതിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും പലരും കല്യാണത്തിന്
വിളിക്കില്ലെന്നും തന്നെ ഒത്തിരി കളിയാക്കി പോകുമെന്നും അവർ പറഞ്ഞു. ആ സിനിമ ചെയ്തതിലും
എനിക്ക് ഇഷ്ടമായത് അവരുടെ കൂടെയുള്ള ദിവസങ്ങളാണെന്നും അവിടെ നിന്ന് ഞാൻ കുറേ കാര്യങ്ങൾ
പഠിച്ചുവെന്നും സുരഭി ലക്ഷ്മി വ്്യക്തമാക്കി
