# പ്രണയം തോന്നിയ നടന്‍, കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഗോസിപ്പ്: മനസ്സ് തുറന്ന് സുരഭി ലക്ഷ്മി

- Link: https://ml.b4blaze.com/film-news/surabhilakshmi-about-gossips
- Published: 2022-04-22T20:09:30+05:30
- Author: Rahul

കഴിവിന് അനുസരിച്ച് ഉയരങ്ങളിലെത്താന്‍ അവസരം ഒരുക്കുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം സിനിമാ
ഇന്‍ഡസ്ട്രി. തന്റേതായ കഴിവുകള്‍കൊണ്ട് ചെറിയ വേഷങ്ങളില്‍ നിന്നും കഥാമൂല്യമുള്ള മികച്ച
വേഷങ്ങളിലേയ്ക്ക് എത്താന്‍ മലയാളം സിനിമാ ഇന്‍ഡസ്ട്രി പല താരങ്ങള്‍ക്കും കൈത്താങ്ങായി.
ഇത്തരത്തില്‍ ചെറു ഹാസ്യ വേഷങ്ങളില്‍ നിന്നും നായികാ കഥാപാത്രങ്ങളിലേയ്ക്ക് വരെ ഉയര്‍ന്ന്
ദേശിയ പുരസ്‌കാരം വരെ സ്വന്തമാക്കിയ താരമാണ് നടി സുരഭി ലക്ഷ്മി. തന്റേതായ സംസാര രീതികൊണ്ടും
വ്യത്യസ്തമായ അഭിനയ പാടവം കൊണ്ടും കുടുംബ പ്രേക്ഷകരുടെ താരമായി മാറിയ സുരഭി തന്റെ ഇഷ്ടങ്ങളെക്കുറിച്ച്
മനസ്സ് തുറക്കുന്നു.

ഒരു അഭിമുഖത്തില്‍ സുരഭി നല്‍കിയ മറുപടികളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു സെലിബ്രിറ്റി
എന്ന നിലയില്‍ കേള്‍ക്കാനാഗ്രഹിക്കുന്ന ഗോസിപ്പ് ഏതാണെന്ന ചോദ്യത്തിന് സുരഭിയുടെ മറുപടി
ഇങ്ങനെ. ‘ഒരുപാട് പൈസയുള്ളയാളാണ്, ഭയങ്കര കോടീശ്വരിയാണ് എന്നൊക്കെ കേള്‍ക്കാനാണ് ആഗ്രഹം.
സ്‌ക്രീനില്‍ തമാശ റോളുകളൊക്കെ കൈകാര്യം ചെയ്യുന്നതിനാല്‍ യഥാര്‍ത്ഥ ജീവിതത്തിലും ഞാന്‍
അങ്ങനെയാണെന്നാണ് പലരും കരുതുന്നത്.’ സുരഭി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/surabhi-300x169.
jpg?resize=637%2C359&ssl=1)

വീട്ടില്‍ ഞാന്‍ നല്ല സീരിയസാണ്. അമ്മയ്ക്കൊക്കെ എന്നോട് എന്തെങ്കിലും സംസാരിക്കാന്‍
പേടിയാണ്. എല്ലാ സമ്മര്‍ദ്ദവും ഞാന്‍ അവിടെയാണ് തീര്‍ക്കുന്നത്. നിങ്ങള്‍ക്ക് എന്നെയൊന്ന്
മനസിലാക്കിക്കൂടേയെന്ന് ചോദിക്കാറുണ്ട്. അമ്മ എന്നെ മനസിലാക്കാറുമുണ്ട്. എന്ത് പറഞ്ഞാലും
അമ്മ എപ്പോഴും കൂടെയുണ്ടാവുമെന്ന് ഉറപ്പുള്ളോണ്ടാണ് ചൂടാവുന്നതെന്നും സുരഭി പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/surabhi-90-300x169.
jpg?resize=636%2C358&ssl=1)

ബൈ ദി പീപ്പിള്‍ സിനിമ ഇറങ്ങിയ സമയത്ത് നരേനോട് പ്രണയം തോന്നിയിരുന്നതായും സുരഭി വെളിപ്പെടുത്തുന്നു..
അന്ന് നരേനെ അറിയുമായിരുന്നില്ല. ഒരു ഡയറി മുഴുവന്‍ ഐലവ് യൂ എന്നൊക്കെ എഴുതി വെച്ചിരുന്നു.
പ്ലസ് വണ്ണിന് പഠിച്ചോണ്ടിരിക്കുന്ന സമയത്തായിരുന്നു അത്. പിന്നീട് ഒന്നിച്ച് അഭിനയിക്കാന്‍
അവസരം ലഭിച്ചപ്പോള്‍ നരേനോട് തന്നെ ഇതേക്കുറിച്ച് പറഞ്ഞിരുന്നു.

പത്മയാണ് ഇനി സുരഭിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ്
താരം അവതരിപ്പിക്കുന്നത്. സിനിമയുടെ ടീസറും ട്രെയിലറും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.
