# ചോറ്റാനിക്കര അമ്മയുടെ ഭക്തനാണ് താന്‍!! ക്ഷേത്ര പരസരത്ത് വീട് വേണമെന്നാണ് ആഗ്രഹം- സുരാജ് വെഞ്ഞാറമൂട്

- Link: https://ml.b4blaze.com/film-news/suraj-venjaramoodu-about-chottanikkara-devi
- Published: 2023-10-16T22:32:28+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. നടനായും കോമഡി താരമായും അവതാരകനായുമെല്ലാം
കഴിവ് തെളിയിച്ച താരമാണ് സുരാജ്. ഇപ്പോഴിതാ തന്റെ ഭക്തിയെ കുറിച്ച് പറയുന്ന സുരാജിന്റെ
വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. താനും കുടുംബവും ചോറ്റാനിക്കര അമ്മയുടെ ഭക്തരാണെന്ന്
സുരാജ് പറയുന്നു. സിനിമയില്‍ എത്തുന്നതിന് മുമ്പ് താന്‍ കുടുംബത്തോടൊപ്പം ചോറ്റാനിക്കരയില്‍
എത്തിയിരുന്നെന്നും താരം പറയുന്നു.

തന്റെ ഭാര്യ പതിവായി ക്ഷേത്രത്തില്‍ പോകുന്നയാളാണ്. ഈ ക്ഷേത്ര പരിസരത്ത്
 വീട് വെയ്ക്കണമെന്നാണ്
ആഗ്രഹമെന്നും താരം പറയുന്നു. ചോറ്റാനിക്കരയിലെ നവരാത്രി ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള
ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരാജ്. ⌊cropped-Suraj-Venjaramoodu.jpg⌉ താനിപ്പോള്‍
കൊച്ചിയിലാണ് താമസിക്കുന്നത്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് അച്ഛനും അമ്മയും ജ്യേഷ്ഠനും
സഹോദരിയും എല്ലാവരുമായി കുട്ടിക്കാലത്ത് ചോറ്റാനിക്കര ക്ഷേത്രത്തില്‍ വന്നിട്ടുണ്ട്.

തന്റെ കുടുംബം ചോറ്റാനിക്കര അമ്മയുടെ ഭക്തരാണ്. തന്റെ മൂന്ന് മക്കളുടെയും
 ചോറൂണ് ചോറ്റാനിക്കര
ക്ഷേത്ര സന്നിധിയില്‍ വച്ചായിരുന്നു. ഭാര്യ മിക്കപ്പോഴും ഇവിടെ വരുന്നതാണ്. ഞാനും ഇവിടെ
വന്ന് പ്രാര്‍ത്ഥിച്ച് പോകാറുണ്ടെന്നും താരം പറയുന്നു.  ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട
ഇടമാണ് ഇവിടം. ഈ പരിസരത്ത് തന്നെ വീട് വാങ്ങണമെന്നാണ് ആഗ്രഹം. ഈ പരിസരത്ത് വീട് വെയ്ക്കാന്‍
അന്വേഷിച്ചിരുന്നു. താരങ്ങളായ അഭിലാഷ് പിള്ള, ധ്യാന്‍ ശ്രീനിവാസന്‍, അതിഥി രവി എല്ലാവരും
ഇവിടെ വീടെടുക്കാന്‍ അഡ്വാന്‍സ് കൊടുത്തു കഴിഞ്ഞു. കലാകാരന്മാരൊക്കെ ഈ ക്ഷേത്രത്തിന്റെ
പരിസരത്ത് താമസിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും താരം പറയുന്നു.
