# പിറന്നാള്‍ ദിനം തന്നെ ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്ത പുറത്ത് വിട്ട് സുരേഷ് ഗോപി! ഇനി അങ്ങോട്ട് ആഘോഷം തന്നെ!!

- Link: https://ml.b4blaze.com/film-news/suresh-gopi-251th-movie-second-poster-and-new-movie
- Published: 2022-06-26T12:42:43+05:30
- Author: Sreekumar

പ്രിയപ്പെട്ട താരം സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനം ആഘോഷമാക്കി മാറ്റുന്ന ആരാധകരെ തേടി
മറ്റ് സന്തോഷ വാര്‍ത്തകളും എത്തുകയാണ്. ഏറ്റവും പുതിയതായി അദ്ദേഹത്തിന്റെ 251-ാം സിനിമയുടെ
സെക്കന്റ് ലുക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ വിശേഷ ദിനത്തില്‍ തന്നെ തന്റെ
ഏറ്റവും പുതിയ സിനിമയുടെ പോസ്റ്റര്‍ അദ്ദേഹം ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/sg-new-1.jpg?resize
=563%2C680&ssl=1)

ഇതുവരെ കാണാത്ത കിടിലന്‍ മേക്കോവറിലാണ് സുരേഷ് ഗോപി ഈ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ രാമചന്ദ്രന്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
വലിയ കൃതാവും കൊമ്പന്‍ മീശയും ഉള്ള താരത്തിന്റെ പുതിയ ലുക്ക് സിനിമയിലെ നായകന്റെ മുന്‍കാലത്തെ
സൂചിപ്പിക്കുന്നതാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മാസ് സീക്വന്‍സികള്‍ ഉണ്ടെങ്കിലും
ഇതൊരു ആക്ഷന്‍ സിനിമ അല്ലെന്നും സംവിധായന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/sg-251.jpg?resize
=526%2C768&ssl=1)

ഒരു റിവഞ്ച് ത്രില്ലര്‍ വിഭാഗത്തിലാണ് ഈ സിനിമ ഇറങ്ങുന്നത്. ഡ്രാമയ്ക്ക് പ്രാധാന്യം
നല്‍കി ഒരുക്കുന്ന സിനിമയാണ് എസ്.ജി 251. പുതിയ സിനിമയുടെ പോസ്റ്റര്‍ കൂടാതെ സുരേഷ്
ഗോപിയുടെ ആരാധകരെ തേടിയെത്തിയ മറ്റൊരു വാര്‍ത്ത അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ
പ്രഖ്യാപനമാണ്. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി തന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരം
പുറത്ത് വിട്ടത്. ഹൈവേ 2 എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/sg-highway.jpg?resize
=526%2C789&ssl=1)

ഒരു മിസ്റ്ററി ത്രില്ലര്‍ ആക്ഷന്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമയായിരിക്കും ഇതെന്നാണ്
സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. ജയരാജ് ആണ് സിനിമയുടെ സംവിധാനം. സുരേഷ് ഗോപി വീണ്ടും
തന്റെ സിനിമാ ജീവിതത്തില്‍ സജീവമാകുന്നതില്‍ ആരാധകര്‍ക്കുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍
കഴിയാത്തതാണ്. പാപ്പന്‍, ഒറ്റക്കൊമ്പന്‍, മേം ഹൂം മൂസ,ഹൈവേ തുടങ്ങി നിരവധി സിനിമകളാണ്
ഇനി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.
