# അത് പൊളിക്കാന്‍ ഞാന്‍ സമ്മതിക്കില്ല, ഇത് നാടകമല്ല..! സുരേഷ് ഗോപി

- Link: https://ml.b4blaze.com/film-news/suresh-gopi-about-amma-association
- Published: 2022-10-01T18:03:31+05:30
- Author: Sreekumar

വര്‍ഷങ്ങള്‍ക്ക് ശേഷം താരസംഘടനയായ അമ്മയുടെ മീറ്റിംഗിന് എത്തിയ സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. താരം അവിടെ വെച്ചായിരുന്നു തന്റെ പിറന്നാള്‍
ദിനം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ചിരുന്നത്.. അന്ന് മോഹന്‍ലാല്‍ മമ്മൂട്ടി എന്നീ
താരരാജാക്കന്മാര്‍ക്കൊപ്പം സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും ഒന്നിച്ച് നില്‍ക്കുന്ന
ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരുന്നു.. ഇപ്പോഴിതാ അന്ന് താന്‍ അവിടെ പോയതിനെ
കുറിച്ച് സംസാരിച്ചിരിക്കുകയാണ് സുരേഷ് ഗോപി..

![Suresh GOPI44](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/Suresh-
GOPI44.webp?resize=1200%2C675&ssl=1)

അന്ന് താന്‍ അവിടെ ഒരു അതിഥി ആയിട്ടാണ് പോയത് എന്നാണ് സുരേഷ് ഗോപി പറയുന്നത്.. എന്നെ
വിളിച്ചപ്പോള്‍ ഒരു ഗസ്റ്റ് ആയിട്ടാണ് ഞാന്‍ പോയത്.. അപ്പോള്‍ അവിടെ വെച്ച് പിറന്നാള്‍
കേക്ക് മുറിക്കണം എന്ന് ആവശ്യപ്പെട്ടു.. ഇത് കൊണ്ട് ഏറെ സന്തോഷിച്ചത് എന്റെ ഭാര്യയാണ്
എന്നും സുരേഷ് ഗോപി പറയുന്നു.. എനിക്കും വളരെ സന്തോഷം ആയിരുന്നു.. സന്തോഷം തന്നെ ആയിരുന്നു..
അതൊരു ഡ്രാമ ഒന്നും ആയിരുന്നില്ല എന്നും സുരേഷ് ഗോപി ഫില്‍മിബീറ്റിന് അനുവദിച്ച് നല്‍കിയ
അഭിമുഖത്തില്‍ വെച്ച് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/suresh-gopi-big-
m.jpg?resize=1172%2C958&ssl=1)

അമ്മ സംഘടന പൊളിയാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല എന്നും സുരേഷ്‌ഗോപി തുറന്ന് പറഞ്ഞു..
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. അമ്മ സംഘടന പൊളിയാന്‍ ഞാന്‍ അനുവദിക്കില്ല..
പക്ഷേ അതില്‍ എല്ലാവരുടേയും പ്രശ്‌നം ചര്‍ച്ചചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്..
പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്.. അവരുടെ എല്ലാം പ്രശ്‌നങ്ങളും ദുരിതങ്ങളും
അഡ്രസ്സ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/sureshgopi.jpg?resize
=960%2C720&ssl=1)

ചെയ്യപ്പെടണം.. അതിന് പരിഹാരം വേണം എന്നും മാത്രമാണ് ഞാന്‍ പറയുന്നത്.. എന്ത് സംഘടന
ആയാലും ഇതൊരു ജനാധിപത്യ രാജ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെല്ലാം ഉണ്ടായിക്കോളും..
ചെറിയ തെറ്റ് ആര്‍ക്കും പറ്റും അതില്‍ നിന്നാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നും സുരേഷ്
ഗോപി പറഞ്ഞു.
