# ദയവായി നിര്‍ത്തൂ..എന്റെ കുടുംബത്തെ തകര്‍ക്കരുത്!!! ഭാഗ്യയുടെ ആഭരണങ്ങളെല്ലാം ജിഎസ്ടി അടച്ചിട്ടുള്ളത്

- Link: https://ml.b4blaze.com/film-news/suresh-gopi-about-bhagya-ornaments
- Published: 2024-01-20T19:19:45+05:30
- Author: Anu

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയായത്.
ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹത്തില്‍ പ്രധാനമന്ത്രിയും വന്‍താരനിരയടക്കം പങ്കെടുത്തിരുന്നു.
വളരെ സിംപിള്‍ ലുക്കിലാണ് ഭാഗ്യ വധുവായി ഒരുങ്ങിയെത്തിയത്. അതേസമയം, ഭാഗ്യയുടെ ആഭരണങ്ങളും
ചര്‍ച്ചയായിരിക്കുകയാണ്.

ഭാഗ്യയുടെ ആഭരണങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പല പ്രചാരണങ്ങളും നടക്കുന്നുണ്ട്.
പ്രചാരണങ്ങളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഭാഗ്യയുടെ ആഭരണങ്ങളെല്ലാം
മാതാപിതാക്കളും മുത്തശ്ശിമാരും ഭാഗ്യയ്ക്ക് നല്‍കിയ സമ്മാനമാണെന്ന് താരം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തില്‍
ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങളെക്കുറിച്ച് വ്യക്തത വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 
ഓരോ ആഭരണവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണ്. ജിഎസ്ടിയും
ബില്ലുമെല്ലാം കൃത്യമായി അടച്ചിട്ടുള്ളതാണ്.  ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള
ഡിസൈര്‍മാരാണ് ചെയ്തത്.ഒരു ആഭരണം ഭീമയില്‍ നിന്നുള്ളതായിരുന്നു. ദയവായി ഇത് ചെയ്യുന്നത്
നിര്‍ത്തുക, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകര്‍ക്കരുത്. ഈ എളിയ ആത്മാവ് 
ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും പരിപാലിക്കാനും ബാദ്ധ്യസ്ഥനാണ്’- എന്നാണ് സുരേഷ്
ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
