# താരങ്ങളെ ഊട്ടിയ കഥപറഞ്ഞ് സുരേഷ് ഗോപി, “നിനക്കും ഞാന്‍ തന്നിട്ടില്ലേടി”!! എന്ന് നൈല ഉഷയോടും ചോദ്യം

- Link: https://ml.b4blaze.com/film-news/suresh-gopi-about-his-favourite-food
- Published: 2021-11-24T18:01:17+05:30
- Author: Rahul

സുരേഷ് ഗോപി എന്ന നടന്റെ ശക്തമായ തിരിച്ചു വരവ് കാവല്‍ എന്ന ചിത്രത്തിലൂടെ കാണാന്‍ 
മലയാളികള്‍ കാത്തിരിക്കുന്നതിന് ഇടയ്ക്കാണ് താരത്തിന്റെ പുതിയ ഒരു വീഡിയോ സോഷ്യല്‍ 
മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കാവല്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുബായില്‍
എത്തിയ താരം തന്റെ ഇഷ്ട ഭക്ഷണത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ
വീഡിയോ നടി നൈല ഉഷയാണ് പുറത്ത് വിട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/download-8-240x300.
jpg?resize=880%2C1100&ssl=1)

ഇരുവരും ഒന്നിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സുരേഷ് ഗോപി ഇഷ്ടഭക്ഷണത്തെ
കുറിച്ചും അത്് താരങ്ങള്‍ക്ക് ഉരുളകളായി വായില്‍ വെച്ചു കൊടുത്ത കാര്യവും തുറന്ന് പറഞ്ഞത്.
ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് ഇഷ്ടമായോ എന്ന ചോദ്യത്തിന് ഇഷ്ടമായി പക്ഷേ എന്റെ ഇഷ്ട ഭക്ഷണം
ഇഡ്ഡലിയും തൈരും നാരങ്ങാ അച്ചാറും ചമ്മന്തിയും ഒക്കെ കൂട്ടിക്കുഴച്ചുള്ള ഒരു കോംബോ 
ആണെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഈ ഭക്ഷണത്തിന്റെ കോംബോ കേട്ട് ആശ്ചര്യപ്പെട്ട് ഇതെങ്ങനെ
കഴിക്കും എന്ന ചോദ്യത്തിനാണ് നല്ല കോമ്പിനേഷനാണ്. എത്ര എണ്ണത്തിനു താന്‍ ഉരുട്ടി കൊടുത്തിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/suresh-gopi-300x167.
jpg?resize=819%2C456&ssl=1)

ജോജുവിനോട് ചോദിച്ചുനോക്കൂ. നിനക്കും ഞാന്‍ തന്നിട്ടില്ലേടീ എന്നും നൈലയോടും താരം ചോദിക്കുന്നു.
താരത്തിന്റെ ഈ ഇഷ്ട ഭക്ഷണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി
മാറിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി പറഞ്ഞ് തന്ന ഈ കോംബോ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

 

 
