# ശരിക്കും അദ്ദേഹം ഒരു അപൂർവ്വ ജന്മമാണ്, സുരേഷ് ഗോപി

- Link: https://ml.b4blaze.com/film-news/suresh-gopi-about-mohanlal-and-mammootty
- Published: 2023-11-13T20:08:47+05:30
- Author: Devika

സുരേഷ് ഗോപി തന്റെ അഭിമുഖങ്ങളിൽ പറയുന്ന പല കാര്യങ്ങളും വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ
ശ്രദ്ധ നേടുകയും സോഷ്യൽ മീഡിയയിൽ വാർത്ത ആകുകയും ഒക്കെ ചെയ്യാറുണ്ട്. അടുത്തിടെ ആണ്
സുരേഷ് ഗോപി തന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷൻ വർക്കുകൾക്ക് സജീവമായി 
പങ്കെടുത്തത്. അത് കൊണ്ട് തന്നെ പ്രമോഷന്റെ ഭാഗമായി പല അഭിമുഖങ്ങളും താരം നൽകിയിട്ടുണ്ട്.
അത്തരത്തിൽ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ
ശ്രദ്ധ നേടിയിരിക്കുന്നത്. മുൻപ് പല അഭിമുഖങ്ങളിലും സുരേഷ് ഗോപി മമ്മൂട്ടിയുമായുള്ള
തന്റെ സൗഹൃദത്തിന്റെ കഥ പറഞ്ഞിരുന്നു. അത്തരത്തിൽ താരത്തിന്റെ ആഹാര രീതിയെ കുറിച്ച്
പറയുകയാണ് ഇപ്പോൾ സുരേഷ് ഗോപി മറ്റൊരു അഭിമുഖത്തിൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/mammootty-suresh-
gopi-2-.jpg?resize=1200%2C628&ssl=1)

സിനിമയ്ക്ക്  വേണ്ടി ഡയറ്റ് നോക്കുന്ന കാര്യം പറയുമ്പോൾ മമ്മൂട്ടിയുടെ കാര്യം മിണ്ടുകയേ
ചെയ്യരുത് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ആ കാര്യത്തിൽ മമ്മൂട്ടി ഒരു അപൂർവ ജന്മം 
ആണെന്നും മോഹൻലാലിന് പോലും എത്ര ശ്രമിച്ചാലും ആ ഒരു കാര്യത്തിൽ മമ്മൂക്കയുടെ അടുത്ത്
എത്താൻ പറ്റില്ല എന്നുമാണ് സുരേഷ് ഗോപി പറയുന്നത്. ശരിക്കും ഡയറ്റിന്റെ കാര്യത്തിൽ 
എനിക്ക് പലപ്പോഴും മമ്മൂക്ക ഒരു അത്ഭുതമായി തോന്നിയിട്ടുണ്ട്. അത്രയേറെ സ്ട്രോങ്ങ് 
ആയാണ് അദ്ദേഹം പലപ്പോഴും ഡയറ്റ് എടുക്കുന്നത്. ഒരു പക്ഷെ ഒരു ഡയറ്റും ഫോളോ ചെയ്യാത്ത
ഏക ജീവി ഞാൻ ആയിരിക്കും എന്നും സുരേഷ് ഗോപി ചിരിച്ച് കൊണ്ട് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/sureshgopi1.jpg?
resize=893%2C618&ssl=1)

അടുത്ത ഒരു സിനിമയ്ക്ക് വേണ്ടി തടി കുറയ്ക്കണം അതിനു ആഹാരം നിയന്ത്രിക്കണം എന്നും ഇഷ്ട്ട
ഭക്ഷണം നിയന്ത്രിക്കണം എന്നുമൊക്കെ എന്നോട് ആരെങ്കിലും പറഞ്ഞാൽ ഞാൻ പോയി പണി നോക്കാൻ
പറയും. അങ്ങനെയുള്ള ഒരു ഉപദേശവും ഞാൻ സ്വീകരിക്കില്ല എന്നും ഭക്ഷണകാര്യത്തിൽ എനിക്ക്
ഒരു ഡയറ്റും ഫോളോ ചെയ്യുന്നതിനോട് താൽപ്പര്യമില്ല എന്നുമാണ് സുരേഷ് ഗോപി പറയുന്നത്.
