# ഒറ്റക്കൊമ്പന് വിദേശത്തെ എയര്‍പോര്‍ട്ട് റണ്‍വേ ബ്ലോക്ക് ചെയ്ത് കിട്ടണം! താടി വളര്‍ത്താന്‍ ഒരു മാസം വേണം- സുരേഷ് ഗോപി

- Link: https://ml.b4blaze.com/film-news/suresh-gopi-about-ottakkomban
- Published: 2022-07-24T09:09:01+05:30
- Author: Anu

സുരേഷ് ഗോപിയും ജോഷിയും വലിയ ഒരിടവേളക്ക് ശേഷം ഒന്നിച്ചെത്തുന്ന ചിത്രമാണ് പാപ്പന്‍.
അത്യന്തം സസ്‌പെന്‍സ് നിറഞ്ഞ ട്രെയിലറിന് വന്‍സ്വീകരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ
പ്രൊമോഷനും വലിയ രീതിയില്‍ നടക്കുന്നുണ്ട്.

പ്രൊമോഷനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി മാധ്യമങ്ങളെ കണ്ടപ്പോള്‍ തന്റെ വരാനിരിക്കുന്ന
ചിത്രങ്ങളെ പറ്റിയും പറയുന്നുണ്ട്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്
ഒറ്റകൊമ്പന്‍. മാത്യു തോമസിന്റെ സംവിധാനത്തില്‍ തോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്നതാണ്
ചിത്രം.
  ചിത്രത്തിനായി ഡെയിറ്റ് കൊടുത്തിട്ടുണ്ടെന്നും എന്നാല്‍ ഷൂട്ട് ചെയ്യാന്‍
വിദേശത്തെ എയര്‍പോര്‍ട്ട് റണ്‍വേ തന്നെ വേണം. ഗ്രാഫിക്സ് ഉപയോഗിക്കാതെ ഷൂട്ട് തന്നെ
ചെയ്യണമെന്നും അതിന്റെ പെര്‍മിഷന്‍ കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണ് എന്നും സുരേഷ്
ഗോപി പറയുന്നു.

മാത്രമല്ല, ഒറ്റകൊമ്പന്‍ ലുക്കിനായി ഒരു മാസം എങ്കിലും സമയം കിട്ടിയാല്‍ മാത്രമേ താടി
വളര്‍ത്താന്‍ സാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
  വരാനിരിക്കുന്ന ചിത്രം ഹൈവേ 2 
വിനെ പറ്റിയും സുരേഷ് ഗോപി പറയുന്നുണ്ട്. ചിത്രവും വലിയ ക്യാന്‍വാസില്‍ ആക്ഷന്‍ രംഗങ്ങള്‍
ഉള്‍പ്പെടുത്തിയുള്ള ചിത്രമാണ്.  അതേസമയം, ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായ പാപ്പനില്‍
വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളാവുന്നു.
ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍
എത്തും.
