# അഭിരാമിയെ ഐഎഎസ്‌കാരിയാക്കും!! ട്രാന്‍സ് യുവതിയുടെ സ്വപ്‌നം സഫലമാക്കാന്‍ സുരേഷ്‌ഗോപി

- Link: https://ml.b4blaze.com/film-news/suresh-gopi-about-trans-woman-abhirami
- Published: 2023-08-31T16:58:56+05:30
- Author: Anu

വെള്ളിത്തിരയിലെ ഹീറോ മാത്രമല്ല ജീവിതത്തിലും ഹീറോയാണ് നടന്‍ സുരേഷ് ഗോപി. നിരവധി കാരുണ്യ
പ്രവര്‍ത്തനങ്ങളിലൂടെ നല്ല മാതൃകയാണ് താരം. തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും 
നിര്‍ധനര്‍ക്ക് വേണ്ടിയാണ് താരം മാറ്റി വയ്ക്കാറുള്ളത്. ഇത്തവണത്തെ താരത്തിന്റെ ഓണാഘോഷം
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഒപ്പമായിരുന്നു.

മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റെയും നിലാ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍‘
ഓണം ട്രാന്‍സ്ജെന്‍ഡേഴ്സിനൊപ്പം’ എന്ന പരിപാടിയ്ക്കാണ് താരം എത്തിയത്. പരിപാടിയില്‍
സുരേഷ് ഗോപി ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളുടെ കാല്‍ തൊട്ട് വണങ്ങി ആശീര്‍വാദം വാങ്ങുന്നതിന്റെ
ചിത്രങ്ങള്‍ വൈറലായിരുന്നു.
  മാത്രമല്ല ട്രാന്‍സ് യുവതിയായ അഭിരാമിയുടെ സ്വപ്‌നം സഫലമാക്കാനും
സുരേഷ് ഗോപി ഉറപ്പുനല്‍കിയിരിക്കുകയാണ്. ദൈവത്തിന്റെ ശക്തിയില്‍ ദൈവത്തിന്റെ കയ്യൊപ്പോടെ
ജീവിക്കുന്നവരാണ് ട്രാന്‍സ്‌ജെന്‌ഡേഴ്‌സ്, അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇന്ന് ഇവിടെ 
നില്‍ക്കുന്നത്.

ഇവിടെയുള്ള അഭിരാമി എന്ന കുട്ടി എന്താണ് എന്നത് എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല.
ഭയങ്കര സുന്ദരി. എന്താണെന്നു ഞാന്‍ ചോദിച്ചു, അതിനകത്ത് ഒരു മര്യാദകേട് ഉണ്ട്, എന്റെ
ഒരു പെര്‍ഫെക്റ്റ് അണ്ടര്‍സ്റ്റാന്ഡിങ്ങിന് വേണ്ടിയാണ് ചോദിച്ചത്. എനിക്ക് പക്ഷെ വിശ്വസിക്കാന്‍
സാധിക്കുന്നില്ല, ഇപ്പോള്‍ എംബിഎക്കാരിയാണ്.

ആ കുട്ടിയ്ക്ക് ഒരു ഐഎഎസ്‌കാരി ആകണം. അതിനു ഏത് കോച്ചിങ് സെന്ററില്‍ ആണ് പോകേണ്ടത് 
എന്ന് വച്ചാല്‍ അഭിരാമി അടുത്ത ദിവസങ്ങളില്‍ അവിടെ പോയിരിക്കും. അവള്‍ക്കുള്ള എന്റെ
ഓണസമ്മാനം അതാണ് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
  അഭിരാമി ഐഎഎസ് എന്ന പേരില്‍ കേരള കേഡറിലേക്ക്
വന്ന് കേരളത്തിലെ ഒരു അഞ്ചു ജില്ലയിലെങ്കിലും ഒരു രണ്ടു വര്‍ഷം വച്ച് കളക്ടര്‍ ആയിട്ട്
സെര്‍വ് ചെയ്യാന്‍ ഉള്ള ഒരു ഭാഗ്യം ഉണ്ടാവട്ടെ’ എന്ന് താരം പറഞ്ഞു. അഭിരാമിയെ ചേര്‍ത്ത്
പിടിച്ചുകൊണ്ട് ഫോട്ടോയുമെടുത്തു. ‘അച്ഛനും മറ്റൊരു മോളും’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ഞാന്‍ വീട്ടില്‍ നിന്നും ട്രാന്‍സ് ജീവിതത്തിലേക്ക് ഇറങ്ങി വരുമ്പോള്‍ എന്റെ മനസ്സില്‍
ഉണ്ടായിരുന്ന ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിവില്‍ സെര്‍വന്റ് ആകണം എന്നത്. അത് സഫലമാകും
എന്ന് ഞാന്‍ ഇപ്പോള്‍ കരുതുന്നു. നന്ദി സുരേഷേട്ടാ, ഒരായിരം നന്ദി’ എന്നാണ് താരത്തിന്
മറുപടിയായി അഭിരാമി പറഞ്ഞത്.
