# കാക്കിയണിഞ്ഞ് വീണ്ടും സുരേഷ് ഗോപി!!! അമല്‍ നീരദ് ചിത്രം വരുന്നു?

- Link: https://ml.b4blaze.com/film-news/suresh-gopi-amal-neerad-movie-coming
- Published: 2023-01-12T20:35:51+05:30
- Author: Anu

മലയാളത്തില്‍ വീണ്ടും ഒരു സ്‌റ്റൈലിഷ് പോലീസ് ചിത്രം ഒരുങ്ങുന്നതായി സൂചന. സുരേഷ് ഗോപിയും
അമല്‍ നീരദും ഒന്നിക്കുന്നെന്ന സൂചനകളാണ് പുതിയ ചിത്രത്തിന്റെ അഭ്യൂഹങ്ങള്‍ നിറയ്ക്കുന്നത്.
മലയാള സിനിമയ്ക്ക് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ സംവിധായകനാണ് അമല്‍ നീരദ്.
മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ നടന്മാര്‍ക്കൊപ്പമെല്ലാം
ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്.

ഇപ്പോഴിതാ അദ്ദേഹം സുരേഷ് ഗോപിക്കൊപ്പം സിനിമ ചെയ്യുന്നു എന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍
സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഒരു സ്‌റ്റൈലിഷ് പോലീസ് ചിത്രത്തിനാകും സുരേഷ് ഗോപിയും
അമല്‍ നീരദും ഒന്നിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
  മമ്മൂട്ടിയെ നായകനാക്കി 
ഒരുക്കുന്ന ‘ബിലാലി’ന് ശേഷമായിരിക്കും സുരേഷ് ഗോപി ചിത്രം ആരംഭിക്കുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍.‘
ഭീഷ്മപര്‍വ്വം’ ആണ് അമല്‍ നീരദിന്റേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം.

1980കളിലെ കൊച്ചിയുടെ കഥയാണ് ഭീഷ്മപര്‍വ്വം പറയുന്നത്. മൈക്കിള്‍ എന്ന കഥാപാത്രമായാണ്
മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഡ്രാമ
വിഭാഗത്തിലുള്ളതാണ് ഭീഷ്മപര്‍വ്വം.
 ⌊Suresh Gopi⌉ അതേസമയം, പ്രവീണ്‍ നാരായണ്‍ സംവിധാനം
ചെയ്ത ചിത്രത്തിലാണ് സുരേഷ് ഗോപി നിലവില്‍ അഭിനയിക്കുന്നത്. ജെഎസ്‌കെ എന്നാണ് ചിത്രത്തിന്
നല്‍കിയ താല്‍ക്കാലിക പേര്.

സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ്, അനുപമ പരമേശ്വരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന
കഥാപാത്രങ്ങളാകുന്നത്. ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടെ വക്കീല്‍ വേഷത്തിലുള്ള ചിത്രമാണ്.

>  
> View this post on Instagram
>  
> [A post shared by Film Buff Malayali (@film_buff_malayali)](https://www.instagram.com/p/CnQsKY5LhuH/?utm_source=ig_embed&utm_campaign=loading)
