# നിർധന വിദ്യാർത്ഥിയുടെ വീട് നവീകരിക്കാൻ 4 ലക്ഷം രൂപയുടെ സഹായം ചെയ്യ്തു നടൻ സുരേഷ്‌ഗോപി 

- Link: https://ml.b4blaze.com/film-news/suresh-gopi-donated-4-lacks-to-renovated-house
- Published: 2023-03-02T15:11:55+05:30
- Author: Suji

നടൻ എന്നതിലുപരി ഒരുപാടു സഹായഹസ്തദാനം ചെയ്യുന്ന ഒരു മനുഷ്യൻ തന്നെയാണ് നടൻ സുരേഷ് 
ഗോപി. നാട്ടികയിലെ നിർധന വിദ്യാർത്ഥിയുടെ വീട് നവീകരിക്കാൻ നാല് ലക്ഷം രൂപയുടെ സഹായ൦
പ്രഖ്യാപിച്ചു നടൻ സുരേഷ് ഗോപി. വീടിന്റെ ജപ്തി ഒഴിവാക്കാൻ വേണ്ടി സഹപാഠികൾ ചേർന്ന്
രണ്ടു ലക്ഷം രൂപ സ്വരൂപിച്ചിരുന്നു, നാട്ടികയിലെ  എസ്‌ എൻ ട്രസ്റ്റ് ഹയർ സെക്കന്ററി
സ്കൂളിലെ  വിദ്യാർത്ഥികൾ ചേർന്ന് സഹപാഠിയുടെ വീടിന്റെ ജപ്തി ഒഴിവാക്കാൻ വേണ്ടി ബിരിയാണി
ചലഞ്ച് നടത്തിയിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/suresh-gopi1.jpeg?
resize=681%2C852&ssl=1)

മൂന്നു മാസം കൊണ്ട് വിദ്യാർത്ഥികൾ സഹപാഠിയുടെ വീട് ജപ്തിയിൽ നിന്നും ഒഴിവാക്കാൻ  രണ്ടു
ലക്ഷം രൂപ സ്വരൂപിച്ചിരുന്നു,ജപ്തി ഒഴിവാക്കാൻ വീടിന്റെ ആധാരം എടുത്തു അത് കൈമാറാൻ 
എത്തിയത് നടൻ സുരേഷ് ഗോപി ആയിരുന്നു.

എന്നാൽ ഇതിനിടക്ക് നടൻ വീടിന്റെ നവീകരണത്തിനുള്ള 4  ലക്ഷം രൂപയും കൂടി ധന സഹായം പ്രഖ്യാപിച്ചത്.
തന്റെ മരിച്ചുപോയ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നുമാണ് പണം നൽകുന്നതും. സഹപാഠിയുടെ
കണ്ണീരൊപ്പാൻ സഹായിച്ച ഈ വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്യ്തു സുരേഷ് ഗോപി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/suresh-gopi3.jpg?
resize=1080%2C1363&ssl=1)
