# നടനും എംപിയുമായ സുരേഷ്‌ഗോപിക്ക് കോവിഡ് സ്ഥിതീകരിച്ചു !!

- Link: https://ml.b4blaze.com/film-news/suresh-gopi-health-issue
- Published: 2022-01-19T14:37:33+05:30
- Author: Rahul

നടനും എംപിയുമായ സുരേഷ്‌ഗോപിക്ക് കോവിഡ് സ്ഥിതീകരിച്ചു. സുരേഷ് ഗോപി തന്നെയാണ് തനിക്ക്
കോവിഡ് പോസിറ്റീവ് ആയ വിവരം സമൂഹ മാധ്യമം വഴി അറിയിച്ചത്. തനിക്ക് പനി ഉണ്ടെങ്കിലും
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും താരം പറയുന്നുണ്ട്. അതെ സമയം കഴിഞ്ഞ
ദിവസം മഹാ നടൻ മമ്മൂട്ടിക്കും കോവിഡ് സ്ഥിതികരിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/sureshgopi.jpg?resize
=960%2C720&ssl=1)

താൻ കോവിഡിനെ ചെറുക്കാനുമുള്ള സുരക്ഷ മുൻകരുതൽ എടുത്തിരുന്നിനെങ്കിലും രോഗം പിടിപെട്ടു.
ഇപ്പോൾ താൻ നിരീക്ഷണത്തിൽ ആണെന്നും, തനിക്കിപ്പോൾ പണിയില്ലാതെ മാറ്റ് ആരോഗ്യ പ്രശ്ങ്ങൾ
ഒന്നും തന്നെ ഇല്ല. ഓരോ വ്യക്തികളും സാമൂഹിക അകലം പാലിക്കണം എന്നും കൂട്ടം കൂടരുതെന്നും.
സുരക്ഷിതർ ആയി ഇരിക്കണം എന്നും, മറ്റുള്ളവരെയും സുരക്ഷിതർ ആക്കണം എന്നും താരം ട്വിറ്ററിൽ
കുറിച്ച കുറിപ്പിൽ പറയുന്നു.

> [pic.twitter.com/c8gsnCF43m](https://t.co/c8gsnCF43m)
> — Suresh Gopi (@TheSureshGopi) [January 19, 2022](https://twitter.com/TheSureshGopi/status/1483708582394667011?ref_src=twsrc%5Etfw)

ഈ അടുത്ത് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങിയ കാവൽ എന്ന ചിത്രം മികച്ച വിജയം കൈവരിച്ചിരുന്നു.
നിധിന്‍ രണ്‍ജി പണിക്കര്‍ ആണ് ഈ സിനിമ സംവിധാനം ചെയ്തത്. നീണ്ട നാളത്തെ ഇടവേളക്ക് ശേഷമാണ്
താരം സിനിമയിൽ അഭിനയിക്കുന്നത്. കാവലിന് പിന്നാലെ ഇനി താരത്തിന്റേതായി പുറത്തിറങ്ങാൻ
ഉള്ളത് ജോഷിയുടെ സംവിധാനത്തിലുള്ള പാപ്പൻ എന്ന ചിത്രമാണ്. ഈ സിനിമയിൽ താരത്തിന്റെ മകനും
നടനുമായ ഗോകുൽ സുരേഷും അഭിനയിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/sureshgopi_ucleTGiaeigic.
jpeg?resize=365%2C450&ssl=1)
