# തമ്പി അണ്ണൻ ഒരു വാക്ക് പറഞ്ഞാൽ അത് ഓക്കേയായിരിക്കും, കാവൽ സിനിമയിലൂടെ പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി!

- Link: https://ml.b4blaze.com/film-news/suresh-gopi-kept-his-word-through-the-movie-kaval
- Published: 2021-11-01T12:10:36+05:30
- Author: Rahul

മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ഏറ്റവും പുതിയ
ചിത്രമാണ് കാവൽ.ഈ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ കാർമേഘ൦ മൂടുന്നു വെന്ന് ഗാനം ഏറ്റവും
കൂടുതൽ ജനശ്രദ്ധ നേടിയിരിക്കുകയാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് നവാഗതനായ ഗായകൻ സന്തോഷാണ്.
സന്തോഷിന്റെ  രണ്ടാം വയസ്സിൽ പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്നിരുന്നു.അതെ പോലെ  
ഈ മനോഹര ഗാനത്തിന് പിന്നിൽ സന്തോഷിന്റെയും ഭാര്യയുടെയും ഒരു കഥയുണ്ട്.അത് കൊണ്ട് തന്നെ
ഈ നായികാനായകൻമാർക്ക് പിന്നിൽ ഒരു സൂപ്പർ ഹീറോയുമുണ്ട് അത് വേറാരുമല്ല മലയാളികളുടെ 
പ്രിയ താരം സുരേഷ് ഗോപി തന്നെ. സുരേഷ് ഗോപിയുടെ  നന്മനിറഞ്ഞ മനസ്സിനെയും പറഞ്ഞ വാക്ക്
പാലിക്കുവാൻ വേണ്ടി അദ്ദേഹം എടുത്ത ത്യാഗത്തിനെയും കുറിച്ചും മനസ്സ് തുറക്കുകയാണ് സന്തോഷും
സംഗീതയും.

![santhosh sangeetha](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/
santhosh-sangeetha.jpg?resize=998%2C662&ssl=1)

santhosh sangeetha

ഞങ്ങൾ ഈ സിനിമയിലേക്കെത്തുവാൻ കാരണം കോടീശ്വരൻ എന്ന പരിപാടിയാണ്. അതിലൂടെ തന്നെയാണ്
സുരേഷ് ഗോപി സാറിലേക്കും കാവൽ എന്ന സിനിമയിലേക്കും ഞങ്ങൾ എത്തിയത്.നിഥിൻ രഞ്ജി പണിക്കര്‍,
രഞ്ജിൻ രാജ് വിനോദ് എം അഴകത്ത് എന്നിവരോടുള്ള നന്ദിയെന്നത് കേവലം വാക്കുകളിൽ ഒതുങ്ങുന്ന
ഒരു കാര്യമല്ല.ഞാൻ മഴവിൽ മനോരമയിൽ സംപ്രക്ഷണം ചെയ്യുന്ന കോടീശ്വരനിൽ പങ്കെടുക്കുന്നതിന്
വേണ്ടി നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. അങ്ങനെ ഓഡിഷൻ സമയത്ത് എന്നെ വിളിക്കുകയും അവിടെ
ഒരു പുസ്തകത്തിൽ വ്യക്തി വിവരങ്ങള്‍ എഴുതി നൽകണമെന്നുണ്ട്.

![suresh gopi1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/suresh-
gopi1.jpg?resize=1000%2C747&ssl=1)

suresh gopi1

അതിന്റെ അവസാനം സുരേഷ് ഗോപിസാറിനോട് ചോദിക്കാനുള്ള ഒരു കാര്യവും എഴുതണം. അപ്പോൾ അവിടെ
ഞാൻ എഴുതിയത് എന്റെ ഭർത്താവിന് സിനിമയിൽ പാടണമെന്നായിരുന്നു.അദ്ദേഹത്തിന് ശാരീരിക വൈകല്യമുണ്ടെന്നും
മികച്ചോരു ഗായകനാണ് അദ്ദേഹമെന്നും അവിടെ എഴുതിയെന്ന് സംഗീത വ്യക്തമാക്കുന്നു. അപ്പോഴും
ഹോട്ട് സീറ്റിൽ കയറുന്നതിനേക്കാൾ എനിക്ക് കൂടുതൽ ഇഷ്ട്ടം എന്റെ ഭർത്താവ് സിനിമയിൽ പാടണം
എന്ന് തന്നെയായിരുന്നു.അത് തന്നേയായിരുന്നു പ്രാര്‍ത്ഥനയും.അത് ഞങ്ങൾ നിറവേറ്റിയത് 
സുരേഷ് ഗോപി സാറിലൂടെയാണ്. അദ്ദേഹത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലയെന്ന് സംഗീത
പറയുന്നു.

 
