# ഭാഗ്യയുടെ വിവാഹത്തിന് പുതിയ കാരവാനും എത്തിച്ച് സുരേഷ് ഗോപി!!

- Link: https://ml.b4blaze.com/film-news/suresh-gopi-new-caravan
- Published: 2024-01-18T18:12:11+05:30
- Author: Anu

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.
പ്രധാനമന്ത്രിയും മലയാളത്തിലെ സൂപ്പര്‍ താരങ്ങളും സിനിമാലോകം ഒന്നടങ്കം തന്നെ എത്തിയ
ഉത്സവമായിരുന്നു ഭാഗ്യയുടെ വിവാഹം. മകളുടെ വിവാഹത്തിന് പിന്നാലെ താരം സ്വന്തമാക്കിയ
പുതിയ വാഹനത്തിന്റെ വിശേഷങ്ങളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്.

പുതുപുത്തന്‍ കാരവാനാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്. വിവാഹത്തിനെത്തിയ താരകുടുംബത്തിന്
വിശ്രമിക്കാനും മറ്റുമായാണ് വിവാഹത്തോട് അനുബന്ധിച്ച് തന്നെ പുതിയ കാരവാനും എത്തിച്ചത്.

ഭാരത് ബെന്‍സിന്റെ 1017 ഷാസിയില്‍ കേരളത്തിലെ മുന്‍നിര കാരവാന്‍ നിര്‍മാതാക്കളായ കോതമംഗലത്ത്
പ്രവര്‍ത്തിക്കുന്ന ഓജസ് ഓട്ടോമൊബൈല്‍സാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി കാരവാന്‍ ഒരുക്കിയത്.
പണികള്‍ പൂര്‍ത്തിയാക്കി വിവാഹത്തോട് അനുബന്ധിച്ച് വാഹനം ഗുരുവായൂരില്‍ എത്തിച്ചു.

ഓജസിന്റെ സ്റ്റേറ്റ്സ് മാന്‍ ഡിസൈനിലാണ് കാരവാന്‍ ഒരുക്കിയത്. സുരേഷ് ഗോപിയുടെ ഇഷ്ടത്തിനനുസരിച്ചാണ്
ഡിസൈന്‍ ചെയ്തിരിക്കുന്നത്. പേള്‍ വൈറ്റ് നിറത്തിലാണ് കാരവാന്റെ ബോഡി. ഇതില്‍ ഹെഡ്ലൈറ്റ്
ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ബ്ലാക്ക് ഇന്‍സേര്‍ട്ട് നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ
മുമ്പിലായി എസ്.ജി. എന്ന ഇല്ലുമിനേറ്റ് ചെയ്യുന്ന ലോഗോയുമുണ്ട്.
 Sur പിന്നിലൂടെയും
സൈഡിലൂടെയും വാഹനത്തിനുള്ളില്‍ പ്രവേശിക്കാന ഡോറുണ്ട്. സ്ലൈഡ് ഔട്ട് സ്റ്റെപ്പാണ് സൈഡിലേത്.
പ്രൊജക്ഷന്‍ ഹെഡ്ലാമ്പ് കൂടിയുള്ളതാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍. മികച്ച സൗകര്യങ്ങളോടെയാണ്
കാരവാന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. റോള്‍സ് റോയിസ് കാറുകളിലേതു പോലെ സ്റ്റാര്‍
ലൈറ്റ് മൂഡ് ലൈറ്റിങ്ങുകളുണ്ട് ഉള്ളില്‍. ടി.വിക്ക് പകരം പ്രൊജക്ടര്‍ സ്‌ക്രീന്‍, 
ട്രാവലിങ്ങ്/ മീറ്റിങ്ങ് റൂം, ബെഡ്റൂം, മേക്ക്അപ്പ് റൂം, ടോയിലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.
