# അതാണ് ഈ മനുഷ്യന്റെ ഏറ്റവും വലിയ ശക്തിയും ദൗർബല്യവും,

- Link: https://ml.b4blaze.com/film-news/suresh-gopi-post-2
- Published: 2023-11-04T07:41:16+05:30
- Author: Devika

ഒരു മികച്ച നടൻ എന്നതിനുപരി നിരവധി ആരാധകർ ആണ് സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിക്ക് 
ഉള്ളത്. നിരവധി കാര്യങ്ങൾ ആണ് സുരേഷ് ഗോപി സമൂഹത്തിന് വേണ്ടിയും പാവപ്പെട്ടവർക്ക് വേണ്ടിയും
ചെയ്യുന്നത്. എന്നാൽ ഇതിൽ കുറച്ച് കാര്യങ്ങൾ  മാത്രമാണ് പുറത്ത് വരുന്നത് എന്നതാണ് 
സത്യം. എന്നാൽ ഇപ്പോൾ നടൻ സുരേഷ് ഗോപിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ്
ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. അഞ്ചു പാർവതി പ്രബീഷ് ആണ് സുരേഷ് ഗോപിയെ കുറിച്ചുള്ള
പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എന്റെ മനുഷ്യാ, എന്തൊരു
നിൽപ്പ് ആണിത്. റീൽ ലൈഫിൽ ആവട്ടെ, റിയൽ ലൈഫിൽ ആവട്ടെ, ഇങ്ങനെ തല ഉയർത്തിപിടിച്ചു നിൽക്കുവാൻ
കഴിയുന്ന ഒരേ ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ പുതിയ സിനിമ ഗരുഡൻ നവംബർ മൂന്നിന് റിലീസ്
ആവുന്നു. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി ഈ സിനിമ മാറേണ്ടത്
അദ്ദേഹത്തെ സ്നേഹിക്കുന്ന നമ്മൾ ഓരോരുത്തരുടെയും കടമയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/sureshg2.jpg?resize
=899%2C613&ssl=1)

നിലവിൽ അദ്ദേഹത്തിനു കൊടുക്കാൻ കഴിയുന്ന ഹൃദയം കൊണ്ടുള്ള നമ്മുടെ പിന്തുണ കൂടിയാണ് 
അത്. എന്ത് കൊണ്ട് ഈ മനുഷ്യൻ്റെ സിനിമകൾ സൂപ്പർ ഹിറ്റാകണം എന്ന് അതിയായി ആഗ്രഹിക്കുന്നതെന്നറിയാമോ?
അതിനായി ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കുന്നതെന്നറിയാമോ? ഉത്തരം വളരെ ലളിതം!!! ബാക്കി താരങ്ങളുടെ
സിനിമ സൂപ്പർ മെഗാ ഹിറ്റാകുമ്പോൾ അവരുടെ ശേഖരത്തിൽ മുന്തിയ ഒരു കാർ കൂടി അതിഥിയായിട്ടെത്തും.
അല്ലെങ്കിൽ കുടുംബവുമൊത്ത് അടിപൊളി യുറോപ്യൻ ട്രിപ്പ്; ഒപ്പം കുറെ പാർട്ടി ബാഷ് തീർന്നു.
എന്നാൽ SG എന്ന മനുഷ്യൻ ഒരു സിനിമയ്ക്ക് കരാർ ഒപ്പിടുമ്പോൾ തന്നെ അതിൻ്റെ ഒരു വിഹിതം
തൊഴിലില്ലാതെ വിഷമിക്കുന്ന മിമിക്രി കലാകാരന്മാരുടെ പക്കലെത്തും. അഭിനയത്തിരക്കിനിടയിൽ
പോലും ആളുടെ മനസ്സ് തൻ്റെ സഹായം പ്രതീക്ഷിച്ചിരിക്കുന്ന നിസ്സഹായരായ മനുഷ്യരെ കുറിച്ചായിരിക്കും.!!!
എന്തിനധികം സ്വന്തം സിനിമയുടെ റിലീസിംഗ് ഡേറ്റിൽ പോലും ആൾ പരിചയക്കാരോട് തിരക്കുന്നത്
സിനിമാവിശേഷമായിരിക്കില്ല; മറിച്ച് രോഗാവസ്ഥയിൽ കഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഒരിറ്റു
സാന്ത്വനം പകരുന്ന കാര്യത്തെ കുറിച്ചായിരിക്കും. അതങ്ങനെയാണ് എന്നും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/suresh1.jpg?resize
=936%2C601&ssl=1)

അതാണ് ഈ മനുഷ്യന്റെ ഏറ്റവും വലിയ ശക്തിയും ദൗർബല്യവും!! അതായത് SG എന്ന ദൈവാംശമുള്ള
മനുഷ്യൻ്റെ ഒരു സിനിമ വിജയിച്ചാൽ , അതിൻ്റെ ഏറിയ പങ്കും എത്തുക ഒരുപാട് മനുഷ്യരുടെ 
കണ്ണീരൊപ്പുവാൻ വേണ്ടിയാണ്; കുറെയേറെ കുടുംബങ്ങളുടെ സാന്ത്വന സ്പർശമാവാനാണ്. !! പാവപ്പെട്ടവരുടെ
വിയർപ്പിൻ്റെയും അധ്വാനത്തിൻ്റെയും ഫലം നിക്ഷേപങ്ങളായി അവർ സഹകരണ സംഘങ്ങളിൽ കൊണ്ടിടുമ്പോൾ
അധികാരത്തിൻ്റെ കസേരകളിലിരുന്ന് അത് അടിച്ചുമാറ്റുന്നവരറിയുന്നുണ്ടോ അവർ കാരണം തെരുവിലായവരുടെ
കണ്ണീരൊപ്പാനും ഇവിടെ ഈ മനുഷ്യനെ ഉള്ളുവെന്ന്!!! നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം
അങ്ങേരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും
വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയാണ്.
ഡൈബത്തിന്റെ സ്വന്തം നാട്ടിൽ 140 തെരഞ്ഞെടുക്കപ്പെട്ട പ്രബുദ്ധ ജനപ്രതിനിധികളുണ്ടെങ്കിലും
ഒരാവശ്യം വന്നാൽ രക്ഷ തേടി “സാണകം ” സവിട്ടാൻ റെഡിയാവുന്ന ടീംസിനു അന്നേരം ” സാണകം ”
പഞ്ചഗവ്യം പോലെ ഔഷധയോഗ്യമാവുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/suresh4.jpg?resize
=1046%2C618&ssl=1)

എത്രയോ ഉദാഹരണങ്ങൾ കൺമുന്നിലുണ്ട്. കരുണ, നന്മ, സഹജീവി സ്നേഹം, മാനവികത തുടങ്ങിയ ഈശ്വരീയമായ
വരപ്രസാദങ്ങൾ SG ക്ക് ഇല്ലായിരുന്നുവെങ്കിൽ, ഇന്ന് ഏത് മലയാളം താരരാജാവിനേക്കാൾ വലിയ
മൾട്ടി മില്യണയർ ആയിരുന്നേനേ അദ്ദേഹം. ഒരു കാലത്ത് അദ്ദേഹത്തിനു ചുറ്റും സിനിമാലോകം
കറങ്ങിയിരുന്നു. പക്ഷേ കറ കളഞ്ഞ നന്മ മുതൽക്കൂട്ടായി കരുതിയ ആ മനുഷ്യൻ പണത്തിനും സ്വത്തിനും
മീതേ മനുഷ്യരെ കണ്ടു. !! അതുകൊണ്ട് തന്നെ മറ്റേത് സിനിമ വിജയിച്ചില്ലെങ്കിലും SG യുടെ
സിനിമകൾ വിജയിക്കണമെന്ന് ചിന്തയിൽ മത-രാഷ്ട്രീയ വിഷം തീണ്ടാത്ത സാധാരണ മനുഷ്യർ ആഗ്രഹിക്കുന്നു.
ആ ആഗ്രഹം സർവ്വശക്തൻ സാധിപ്പിച്ചും തരുന്നു! അമ്മയ്ക്കുവേണ്ടി എന്ത്‌ ത്യാഗവും സഹിക്കാൻ
തയാറായ പക്ഷി ശ്രേഷ്ഠനാണ് ഗരുഡൻ എങ്കിൽ സഹജീവികൾക്ക് വേണ്ടി എന്ത്‌ ത്യാഗവും സഹിക്കാൻ
തയാറുള്ള ശ്രേഷ്ഠനാണ് ഈ ഗരുഡൻ. പക്ഷികളിൽ ശ്രേഷ്ഠൻ ഗരുഡൻ എന്നത് പോലെ നിലവിലെ ജനസേവകരിൽ
ഏറ്റവും ശ്രേഷ്ഠൻ ഈ മനുഷ്യൻ തന്നെയാണ് എന്നുമാണ് പോസ്റ്റ്.
