# മരക്കാറിന് കാവലായി എത്തിയ സുരേഷ്ഗോപിയോട് മോഹന്‍ലാല്‍ പറഞ്ഞത്!!

- Link: https://ml.b4blaze.com/film-news/suresh-gopi-supported-marakkar
- Published: 2021-12-04T14:17:07+05:30
- Author: Rahul

കൊവിഡ് അയഞ്ഞ് തുടങ്ങിയതിന് ശേഷം സിനിമാ, തീയറ്റര്‍ മേഖലകള്‍ കൂടുതല്‍ ഉണര്‍ന്നിരിക്കുകയാണ്.
പുതുതായി പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, സുരേഷ് ഗോപിയുടെ കാവല്‍, ബേസിലിന്റെ
ജാന്‍.എ.മന്‍, പിന്നെ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ 
സിനിമകളെല്ലാം തീയറ്ററില്‍ വലിയ ആവേശമാണ് ഉയര്‍ത്തിയത്. ഒരുപാട് പ്രതീക്ഷയോടെ തീയറ്ററില്‍
എത്തിയ മരക്കാര്‍ എന്ന ബ്രഹാമാണ്ഡ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരില്‍
നിന്ന് ലഭിച്ചത്. സിനിമ തീയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ മരക്കാര്‍’ സിനിമയെ
പിന്തുണച്ചെത്തിയ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. മരക്കാര്‍
സിനിമയുടെ റിലീസിന് ആശംസ അര്‍പ്പിച്ച് സുരേഷ് ഗോപി എഴുതിയ കുറിപ്പിനാണ് മറുപടിയുമായി
മോഹന്‍ലാല്‍ എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/moh-300x169.jpg?
resize=861%2C485&ssl=1)

‘ഹൃദയം നിറഞ്ഞ ആശംസകള്‍ക്ക് നന്ദി പ്രിയപ്പെട്ട സുരേഷ് ഗോപി, ദൈവാനുഗ്രഹത്താല്‍ നമ്മുടെ
സിനിമാ മേഖലയും തിയറ്ററുകളും വീണ്ടും പ്രവര്‍ത്തനനിരതമായി. ഇത് ഇങ്ങനെ തന്നെ തുടരുമെന്ന്
പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ക്കൂടി മരക്കാര്‍ ടീമിന്റെ പേരില്‍ ഹൃദയം നിറഞ്ഞ നന്ദി.’
എന്നാണ് സുരേഷ് ഗോപിയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍ കുറിച്ചത്. ലോകമെമ്പാടുമുള്ള
സിനിമാശാലകളില്‍ പ്രദര്‍ശനം ആരംഭിക്കുന്ന മരക്കാറിന്റെ ടീമിന്, പ്രത്യേകിച്ച് മോഹന്‍ലാല്‍,
പ്രിയദര്‍ശന്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്ക് ആശംസകള്‍ നേരുന്നു എന്നാണു സുരേഷ്‌ഗോപി
തന്റെ സമൂഹമാധ്യമങ്ങളില്‍ എഴുതിയത്. മരക്കാറിന് മുന്‍പായിരുന്നു കാവല്‍ എന്ന സിനിമ 
തീയറ്ററില്‍ എത്തിയത്. സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവായിരുന്നു ഈ സിനിമയിലൂടെ
ആരാധകര്‍ കണ്ടത്. വളരെ മികച്ച പ്രതികരണം നേടിയ ചിത്രം സംവിധാനം ചെയ്തത് നിഥിന്‍ രഞ്ജി
പണിക്കര്‍ ആയിരുന്നു.
