# തെരഞ്ഞെടുപ്പിൽ നീ മത്സരിക്കരുതെന്നു  മമ്മൂക്ക പറഞ്ഞു! അതിനെ വ്യക്തമായ ഒരു കാരണമുണ്ട്, സുരേഷ് ഗോപി 

- Link: https://ml.b4blaze.com/film-news/suresh-gopi-talk-about-in-mammootty
- Published: 2023-10-25T15:35:40+05:30
- Author: Suji

രാഷ്ട്രീയത്തിലും, സിനിമയിലും സജീവമായ ഒരു വ്യക്തിയാണ് നടൻ സുരേഷ് ഗോപി, ഇപ്പോൾ താൻ
തെരെഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നു മമ്മൂട്ടി പറഞ്ഞു അതിന്റെ കാരണത്തെക്കുറിച്ചും വ്യക്തമാക്കുകയാണ്
നടൻ, അദ്ദേഹം എനിക്ക് നൽകിയ ഒരു ഉപദേശമായിരുന്നു അത്, ഈ അടുത്തകാലത്താണ് അദ്ദേഹം തന്നോട്
ഈ കാര്യം വെളിപ്പെടുത്തിയത്. നീ തെരെഞ്ഞെടുപ്പിൽ നിൽക്കരുത്. അങ്ങനെ നീ നിന്നാൽ നിനക്ക്
ജീവിക്കാൻ കഴിയില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/sureshg1.jpg?resize
=854%2C575&ssl=1)

നീ രാജ്യസഭയിൽ ആകുമ്പോൾ നിനക്കെ  അത്ര ബുദ്ധിമുട്ടു ഉണ്ടാകില്ല, കാരണം നിനക്ക് ഒരു 
ബാധ്യതയുമില്ല. നിനക്ക് ചെയ്യണമെന്ന് തോന്നുന്നത് ചെയ്യ്താൽ മതി എന്നാൽ നാട്ടിൽ ഇലക്ഷനിൽ
നിന്നാൽ നിന്നെ പരമ്പര൦ ഇട്ട് കറക്കുന്നതുപോലെയാകും. അങ്ങനെയാണ് വോട്ട് തന്നു ജയിച്ചാൽ
പിന്നീടുള്ള കാര്യം. മമ്മൂക്ക എന്നോട് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/mammoo12.jpg?resize
=995%2C617&ssl=1)

എന്നാൽ ഞാൻ അദ്ദേഹത്തോട് പറഞ്ഞു അതെനിക്കൊരു നിർവൃതി പോലെ കാണുന്നു, ഞാൻ അതൊക്കെ ആസ്വദിക്കാം.
എന്നാൽ എന്തെങ്കിലും പറഞ്ഞിട്ട് പുള്ളി പിണങ്ങി പോകുകയും ചെയ്യ്തു. അദ്ദേഹം അതിന്റെ
നല്ല വശം കണ്ടിട്ട് ആയിരിക്കും പറയുന്നത്, ഞാൻ മനസിലാക്കുന്നുണ്ട് സുരേഷ് ഗോപി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/sureshg2.jpg?resize
=899%2C613&ssl=1)
