# ജഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് പുസ്തക പ്രകാശനവും നടത്തി സുരേഷ് ഗോപി

- Link: https://ml.b4blaze.com/film-news/suresh-gopi-visits-jagathy-sreekumar
- Published: 2022-08-26T16:21:20+05:30
- Author: Gargi

ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് മുന്‍ എംപിയും നടനുമായ സുരേഷ്
ഗോപി. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് താരത്തിന് സുരേഷ് ഗോപി ഓണക്കോടി സമ്മാനിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/jagathy.jpg?resize
=533%2C471&ssl=1)

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ കണ്ടതോടെ താരം പുഞ്ചിരിച്ചു കൊണ്ടാണ് അദ്ദേഹത്തെ
സ്വീകരിച്ചത്. ഓണക്കോടി നല്‍കിയതിന് പുറമെ രമേഷ് പുതിയ മഠം എഴുതിയ ‘ജഗതി എന്ന അഭിനയ
വിസ്മയം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും സുരേഷ് ഗോപി നിര്‍വഹിച്ചു.

സന്ദര്‍ശനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏറെ നേരം ജഗതിയ്ക്കും അദ്ദേഹത്തിന്റെ
വീട്ടുകാര്‍ക്കുമൊപ്പം സമയം ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. അപകടത്തെ തുടര്‍ന്ന്
സിനിമാ തിരക്കുകളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്ന ജഗതി ശ്രീകുമാറിനെ വീണ്ടും പഴയ
ഊര്‍ജ്ജത്തില്‍ കാണണമെന്നാണ് മലയാളികളുടെ ആഗ്രഹം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/jagathy-1.jpg?resize
=1280%2C720&ssl=1)

മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങള്‍ അദ്ദേഹത്തെ പലപ്പോഴായി വീട്ടില്ലെത്തി
സന്ദര്‍ശിക്കാറുണ്ട്. സംസാരിക്കാന്‍ കഴിയില്ലെങ്കിലും നടന്‍ എല്ലാം കേള്‍ക്കുകയും മനസ്സിലാക്കുകയും
ചെയ്യും. സിബിഐ അഞ്ചാം ഭാഗത്തില്‍ പഴയ ചാക്കോ എന്ന കഥാപാത്രവുമായി അദ്ദേഹം മലയാള സിനിമയിലേയ്ക്ക്
ഒരു തിരിച്ചു വരവും നടത്തിയിരുന്നു. 2012 ല്‍ സംഭവിച്ച വാഹനാപകടത്തിനു ശേഷം അഭിനയത്തില്‍
നിന്ന് ഏഴ് വര്‍ഷത്തോളം വിട്ടുനിന്നിരുന്നു ജഗതി.
