# മക്കളായ ഭാവ്‌നി, മാധവ് എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രിയെ കാണാനെത്തി സുരേഷ് ഗോപി!!

- Link: https://ml.b4blaze.com/film-news/suresh-gopi-visits-pm-modi-with-daughter-and-son
- Published: 2024-01-06T17:35:28+05:30
- Author: Anu

മക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് നടനും മുന്‍ എംപിയുമായ
സുരേഷ് ഗോപി. ഇളയ മക്കളായ ഭാവ്‌നി, മാധവ് എന്നിവരെ കൂട്ടിയാണ് സുരേഷ് ഗോപി പ്രധാനമന്ത്രിയെ
സന്ദര്‍ശിച്ചത്. നരേന്ദ്ര മോദി തൃശൂരെത്തിയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം
തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി
കേരളത്തില്‍ എത്തിയിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങള്‍ സുരേഷ് ഗോപി തന്നെ
പങ്കുവച്ചു. റോഡ് ഷോയില്‍ പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രി പരിപാടിയില്‍ സംസാരിച്ചത്.
റോഡ് ഷോയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, സുരേഷ് ഗോപി എന്നിവരും
പങ്കെടുത്തിരുന്നു.
  സുരേഷ് ഗോപിയ്ക്കും ഗോകുലിനും പിന്നാലെ മാധവും സിനിമയില്‍ അരങ്ങേറ്റം
കുറിച്ചിട്ടുണ്ട്. ‘കുമ്മാട്ടികളി’ ആണ് മാധവിന്റെ ആദ്യ ചിത്രം. താരകുടുംബം വിവാഹത്തിന്
ഒരുങ്ങിയിരിക്കുകയാണ്. മൂത്തമകള്‍ ഭാഗ്യയുടെ വിവാഹമാണ് ഈ മാസമാണ്. ശ്രേയസ്സ് മോഹന്‍
ആണ് ഭാഗ്യയുടെ വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് 
നടന്നിരുന്നു. ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. ബിസിനസ്സുകാരനാണ് ശ്രേയസ്സ്.

അടുത്തിടെയാണ് ഭാഗ്യ യുബിസിയില്‍ നിന്ന് ബരുദം നേടിയത്. ആ ചിത്രങ്ങളും ഭാഗ്യ പങ്കുവച്ചിരുന്നു.
പരേതയായ ലക്ഷ്മി സുരേഷ്, നടന്‍ ഗോകുല്‍ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ്
സുരേഷ് ഗോപിയുടെ മക്കള്‍.
