# സെറ്റിൽ തിളങ്ങി സുരേഷ് ഗോപിയുടെ മക്കൾ ഭാഗ്യയും ഭാവ്നിയും

- Link: https://ml.b4blaze.com/film-news/suresh-gopies-daughters-new-photos
- Published: 2020-08-29T12:01:23+05:30
- Author: Rahul

ഓണക്കാലത്ത് തകർപ്പൻ ഫോട്ടോഷൂട്ടുമായി സുരേഷ്‌ഗോപിയുടെ മക്കൾ ഭാഗ്യ സുരേഷും ഭാവ്നി 
സുരേഷും എത്തിയിരിക്കുകയാണ്. സെറ്റു സാരി അണിഞ്ഞുള്ള ഇവരുടെ ചിത്രങ്ങളാണ് സോഷ്യല്‍ 
മീഡിയകളില്‍ പ്രചരിക്കുന്നത്. വസ്ത്രസ്ഥാപനമായ വേദികയുടെ ഓണം സ്‌പെഷ്യല്‍ കളക്ഷന്റെ
മോഡലുകളായാണ് താരപുത്രിമാര്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം തന്നെ താരപുത്രിമാരുടെ ചിത്രങ്ങൾ
സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

സെറ്റു സാരിയും പട്ടുപാവാടയും അണിഞ്ഞ് അതിസുന്ദരിമാരാണ് ഇരുവരും ഫോട്ടോഷൂട്ടില്‍ എത്തിയത്.
ഇരുവരും ഒന്നിച്ചും ഒറ്റക്കുമുള്ള ചിത്രങ്ങള്‍ പുറത്തെത്തി. വീഡിയോയും പുറത്തെത്തിയിട്ടുണ്ട്.
സുരേഷ് ഗോപിയ്ക്കും ഭാര്യ രാധികയ്ക്കും നാലു മക്കളാണ്. മൂത്ത മകന്‍ ഗോകുല്‍ സുരേഷ് 
സിനിമയിലുണ്ടെങ്കിലും ബാക്കി മൂന്നു മക്കള്‍ സിനിമ രംഗത്തേക്ക് കടന്നിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/suresh-gopidaughters.
jpg?resize=1080%2C1350&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/bhagay-bhavna.jpg?
resize=660%2C326&ssl=1)
