# മോഹൻ ലാലിന്റെ ആറാം തമ്പുരാൻ വീണ്ടുമെത്തുന്നു!!

- Link: https://ml.b4blaze.com/film-news/suresh-kumar-new-relase-of-aarram-thambhuran
- Published: 2022-10-14T12:23:31+05:30
- Author: Ajay

1997-ൽ ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ മഞ്ജു വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി
എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ആറാം തമ്പുരാൻ. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്
രഞ്ജിത്തായിരുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാറാണ് സിനിമ നിർമിച്ചത്.
മലയാളത്തിൽ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച പ്രൊഡ്യൂസറാണ് ജി സുരേഷ് കുമാർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/aram-thamburan.jpg?
resize=1280%2C720&ssl=1)

പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്നതിൽ തുടങ്ങി മകൾ കീർത്തി സുരേഷ് അഭിനയിച്ച വാശി എന്ന
ചിത്രത്തിന്റെ നിർമ്മാണത്തിൽ എത്തി നിൽക്കുകയാണ് ജി സുരേഷ് കുമാർ. മലാള സിനിമയ്ക്ക്
നല്ല സിനിമകൾ സമ്മാനിക്കുന്നതിൽ സുരേഷ് കുമാർ എന്ന നിർമാതാവി വഹിച്ച പങ്കി ചെറുതൊന്നുമല്ല.
സിനിമ നിർമ്മാണത്തിൽ മാത്രമല്ല അഭിനയത്തിലും തന്റെ മികവ് തെളിയിച്ചിരിക്കുകയാണ് സുരേഷ്
കുമാർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/aru.jpg?resize=1280%
2C720&ssl=1)

തന്റെ സിനിമ ജീവിതത്തെ കുറിച്ച് സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് കുമാർ
ഒരു കാര്യം വ്യക്തമാക്കിയത്. പണ്ടത്തെ സൂപ്പർ ഹിറ്റ് സിനിമകൾ പുതിയ സാങ്കേതികവിദ്യയിൽ
വീണ്ടും പുറത്തിറക്കാനുളള ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മോഹൻ ലാലിന്റെ 
സ്ഫടികം അങ്ങനെ പുറത്തിറക്കാനുളള ശ്രമം നടക്കുകയാണെന്ന് സുരേഷ് കുമാർ പറഞ്ഞു. ആ ശ്രമം
വിജയിച്ചാൽ താൻ നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാൻ അടക്കമുളള ചില
സിനിമകൾ വീണ്ടും റിലീസ് ചെയ്യാൻ താൽപര്യം ഉണ്ടെന്ന് സുരേഷ് കുമാർ പറഞ്ഞു.ഒടിടിയെ ഒഴിവാക്കി
സിനിമകൾക്ക് മുന്നോട്ടുപോകാനാവില്ല.അങ്ങനെ ചിന്തിക്കുന്നത് കമ്പ്യൂട്ടറിനെ എതിർത്ത 
പോലെയാണ്. പുതിയ കാലത്തെ സാങ്കേതികവിദ്യയ്‌ക്കൊപ്പം നമ്മൾ സഞ്ചരിക്കേണ്ടതുണ്ടെന്നും
സുരേഷ് കുമാർ വ്യക്തമാക്കി.

 
