# ഒറ്റക്കൊമ്പന്റെ രണ്ട് ലക്ഷം..!! വാക്ക് പാലിച്ച് സുരേഷ്‌ഗോപി..!! അഭിനന്ദനം അറിയിച്ച് ആരാധകര്‍

- Link: https://ml.b4blaze.com/film-news/sureshgopi-gives-ottakomban-movie-advance-to-mimicry-association
- Published: 2022-04-25T18:33:47+05:30
- Author: Rahul

മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ പദവി അലങ്കരിക്കുന്ന മറ്റൊരു നടനാണ് സുരേഷ്‌ഗോപി..
ഒരുപാട് സിനിമകളിലൂടെ ശക്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച അദ്ദേഹം..
പിന്നീട് സാമൂഹിക രാഷ്ട്രീയ രംഗത്തേക്ക് തിരിഞ്ഞോടെ സിനിമകളില്‍ സജീവമല്ലാതായി.. പിന്നീട്
നാളുകള്‍ക്ക് ശേഷമാണ് അദ്ദേഹം കാവല്‍ എന്ന സിനിമയിലൂടെ ശക്തമായൊരു തിരിച്ചു വരവ് നടത്തിയത്.
ഇതോടെ സുരേഷ് ഗോപിയ്്ക്ക് വീണ്ടും കൈ നിറയെ സിനിമകളായി..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/suresh-gopi-health-
issue--300x169.jpg?resize=1154%2C650&ssl=1)

സഹജീവികളോട് ഏറെ കരുണയും സഹായിക്കാനുള്ള മനസ്സും കാണിക്കാറുള്ള സുരേഷ് ഗോപിയുടെ ചാരിറ്റി
പ്രവര്‍ത്തനങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിയ്ക്കാറുണ്ട്. ഇപ്പോഴിതാ മിമിക്രി
കലാകാരന്മാര്‍ക്ക് താന്‍ പാലിച്ച വാക്ക് നടപ്പിലാക്കി രംഗത്ത് വന്നിരിക്കുകയാണ് നടന്‍.
പുതിയ സിനിമകളുടെ അഡ്വാന്‍സില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക്
കൈമാറുമെന്ന വാക്കാണ് നടന്‍ പാലിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/suresh-gopi-1-1-
259x300.jpg?resize=1155%2C1338&ssl=1)

ഈ സന്തോഷം അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് വഴി തന്റെ ആരാധകരേയും മറ്റുള്ളവരേയും അറിയിച്ചിരിക്കുന്നത്.
ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് തുകയില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി
ആര്‍ട്ടിസ്റ്റ് അസോസിയേഷനാണ് സുരേഷ് ഗോപി കൈമാറിയത്. പണം കൈമാറിയതിന്റെ ചെക്കും അദ്ദേഹം
സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/sureshgopi-300x137.
jpg?resize=1154%2C527&ssl=1)

നടന്റെ തിരിച്ചു വരവിന് ശേഷമുള്ള കാവല്‍, പാപ്പന്‍, എന്നീ സിനിമകള്‍ക്ക് ശേഷം സുരേഷ്
ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒറ്റക്കൊമ്പന്‍. മാത്യു തോമസ് സംവിധാനം
ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. ഈ സിനിമയ്ക്ക് ലഭിച്ച അഡ്വാന്‍സ് തുകയാണ് താരം
ഇപ്പോള്‍ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നല്‍കിയതായി അറിയിച്ചിരിക്കുന്നത്.
