# സത്യന്‍ അന്തിക്കാടിന് വിഷു സര്‍പ്രൈസുമായി സുരേഷ് ഗോപി..!!

- Link: https://ml.b4blaze.com/film-news/sureshgopi-visits-sathyan-anthikkadu
- Published: 2022-04-10T10:38:19+05:30
- Author: Rahul

മലയാളത്തിന്റെ മറ്റൊരു സൂപ്പര്‍സ്റ്റാറാണ് സുരേഷ് ഗോപി. ഒരുപാട് സിനിമകളിലൂടെ ഈ പവര്‍സ്റ്റാര്‍
ആരാധകര്‍ക്ക് മുന്നിലെത്തി. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായ താരം ആ
തിരക്കുകളും ഉത്തരവാദിത്വങ്ങളും ഏറിയതോടെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാതെ ആയി. 
താരത്തിന്റെ പുതിയ സിനിമകള്‍ ഒന്നും എത്താത്തത് ആരാധകരിലും വലിയ നിരാശയുണ്ടാക്കി. എന്നാല്‍
കാവല്‍ എന്ന സിനിമയിലൂടെ ശക്തമായൊരു തിരിച്ചു വരവ് നടത്തിയ അദ്ദേഹം കൂടുതല്‍ സിനിമകളുമായി
ഇപ്പോള്‍ മലയാള സിനിമാ രംഗത്ത് സജീമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/sureshgopi-300x225.
jpg?resize=1092%2C819&ssl=1)

ഇപ്പോഴിതാ താരം തന്റെ ഗുരനാഥന് തുല്യനായ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍
അന്തിക്കാടിനെ കാണാന്‍ പോയതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സത്യന്‍
അന്തിക്കാടിനുള്ള വിഷുക്കോടിയുമായി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നെത്തിയിരിക്കുകയാണ്
നടന്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/sureshgopi-1-300x173.
jpg?resize=1151%2C664&ssl=1)

വിഷുക്കോടിയും സമ്മാനിച്ച് സത്യന്‍ അന്തിക്കാടിന്റെ കാല്‍ തൊട്ട വണങ്ങിയാണത്രെ അദ്ദേഹം
തിരിച്ചു പോയത്. ടീം സുരേഷ് ഗോപി എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് 
ചെയ്തിരിക്കുന്നത്. നീല ഷര്‍ട്ടും വെള്ള മുണ്ടുമാണ് ഇരുവരും ധരിച്ചിരുന്നത്. ഇരുവരും
ഒന്നിക്കുന്ന സിനിമ വരുന്നുണ്ടോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. അതേസമയം,
ജയറാമിനേയും മീരാ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/sathyan-and-suresh-
300x170.jpg?resize=1151%2C652&ssl=1)

ജാസ്മിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഏറ്റവും
പുതിയ സിനിമയാണ് മകള്‍. മറ്റൊരു ഫാമിലി ഹിറ്റാവും എന്ന് പ്രതീക്ഷിക്കുന്ന ഈ സിനിമ, 
മീര ജാസ്മിന്‍ എന്ന മലയാളികളുടെ പ്രിയ നടിയുടെ ഏറെ കാലത്തിന് ശേഷമുള്ള ഒരു തിരിച്ചു
വരവ് അറിയിക്കുന്ന സിനിമ കൂടിയാണ്.

 

 

 
