# ‘പത്രം 2’ വരുന്നു? സുരേഷ്‌ഗോപി പങ്കുവെച്ച പോസ്റ്ററിന് പിന്നിലെ രഹസ്യം..!!?

- Link: https://ml.b4blaze.com/film-news/sureshgopis-new-facebook-post
- Published: 2022-03-03T15:02:39+05:30
- Author: Rahul

കാവല്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ഒരു ശക്തമായ തിരിച്ചു വരവ് നടത്തിയ നമ്മുടെ
സ്വന്തം സുരേഷ്‌ഗോപി ഇതാ മറ്റൊരു സിനിമയുടെ സൂചനയുമായി എത്തിയിരിക്കുകയാണ്. നിലവില്‍
പാപ്പന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് സുരേഷ്‌ഗോപി. പുതിയ സിനിമയില്‍ താരത്തിന്റെ
ലുക്ക് കണ്ട് ഞെട്ടിയിരിക്കുന്ന ആരാധകരുടെ ഇടയിലേക്ക് വീണ്ടും മറ്റൊരു ആവേശകരമായ സൂചന
ഇട്ടു നല്‍കിയിരിക്കുകയാണ് പ്രിയപ്പെട്ട സുരേഷ്‌ഗോപി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/suresh-gopi-health-
issue--300x169.jpg?resize=1344%2C757&ssl=1)

താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. സുരേഷ്
ഗോപി @253 സര്‍പ്രൈസിംഗ് ആയ ഒരു വെളിപ്പെടുത്തല്‍ വരുന്നു, കാത്തിരിക്കൂ എന്നാണ് സുരേഷ്
ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പത്ര കട്ടിങ്ങുകളുടെ ചിത്രം പങ്കുവച്ചു 
കൊണ്ടാണ് സുരേഷ് ഗോപിയുടെ പോസ്റ്റ്. പത്ര കട്ടിംഗുകള്‍ കണ്ടതോടെയാണ് സുരേഷ് ഗോപിയുടെ
253-ാം ചിത്രം ‘പത്രം’

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/suresh-hopi90-233x300.
jpg?resize=1036%2C1334&ssl=1)

എന്ന സിനിമയുടെ രണ്ടാം ഭാഗമാണോ എന്ന സംശയം പ്രേക്ഷകരിലും ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ
പുതിയ പോസ്റ്റിന് താഴെ വരുന്ന ഭൂരിഭാഗം കമന്റുകളും ഇതേ കുറിച്ചാണ് ചോദിക്കുന്നത്. എന്നാല്‍
ഔദ്യോഗികമായ മറ്റ് സ്ഥിരീകരണങ്ങളൊന്നും വരാത്ത സ്ഥിതിയ്ക്ക് ആ സര്‍പ്രൈസിനായി ആരാധകര്‍
കാത്തിരിക്കുകയാണ്.

 അതേസമയം, പാപ്പന്‍ ആണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. സിഐ
എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. ഏറെക്കാലത്തിന്
ശേഷം താരം പോലീസ് വേഷത്തിലെത്തുന്ന സിനിമ കൂടിയാണിത്.

 

 
