# ‘സൂര്യ 42’ 2024ലെ പൊങ്കലിനെത്തും!!!

- Link: https://ml.b4blaze.com/film-news/suriya-42-release-date-out
- Published: 2023-03-11T22:06:29+05:30
- Author: Anu

സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ‘സൂര്യ 42’വിന്റെ റിലീസ് പ്രഖ്യാപിച്ചു. 2024-
ല്‍ പൊങ്കല്‍ റിലീസായിട്ടാണ് ചിത്രം എത്തുക എന്നാണ് റിപ്പോര്‍ട്ട്. ‘സൂര്യ 42’ എന്ന്
ചിത്രത്തിന് താല്‍ക്കാലികമായി ഇട്ടിരിക്കുന്ന പേരാണ്. ഒരു പിരിയോഡിക് ഡ്രാമയായാണ് സൂര്യ
42 എത്തുന്നത്.
  സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. യു വി ക്രിയേഷന്‍സിന്റെ
ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ്
ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീതം ഒരുക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ഛായാഗ്രഹണം
വെട്രി പളനിസാമിയും നിഷ്ദ് യൂസഫ് ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

> [#Suriya42](https://twitter.com/hashtag/Suriya42?src=hash&ref_src=twsrc%5Etfw)
> promo coming soon.
> Pongal 2024 Release
> Fan Made Poster [pic.twitter.com/ALW91PAgDR](https://t.co/ALW91PAgDR)
> — Friday Matinee (@VRFridayMatinee) [March 11, 2023](https://twitter.com/VRFridayMatinee/status/1634516268312326144?ref_src=twsrc%5Etfw)

 ബോളിവുഡ് താരം ദിഷ പഠാനിയാണ് ചിത്രത്തില്‍ നായികയാവുന്നത്. ദിഷയുടെ ആദ്യ തമിഴ് ചിത്രമാണ്
സൂര്യ 42. നേരത്തെ പൂജ ഹെഗ്ഡെയായിരിക്കും നായികയാവുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
